ബീഫുണ്ട്, ചിക്കനുണ്ട്..പറഞ്ഞ് വരുന്നത്  സ്കൂള്‍ കായികോത്സവത്തിലെ ഭക്ഷണത്തെ കുറിച്ചാണ് ; ഊട്ടുപുര വിശേഷവുമായി മന്ത്രി വി ശിവൻകുട്ടി

പറഞ്ഞ് വരുന്നത്  സ്കൂള്‍ കായികോത്സവത്തിലെ ഭക്ഷണത്തെ കുറിച്ചാണ് ; ഊട്ടുപുര വിശേഷവുമായി മന്ത്രി വി ശിവൻകുട്ടി

Advertisements

തൃശൂർ : സംസ്ഥാന സ്കൂള്‍ കായികോത്സവ വേദിയിലെ ഊട്ടുപുര വിശേഷവുമായി മന്ത്രി വി ശിവൻകുട്ടി. മന്ത്രി കെ രാജനും എ സി മൊയ്തീൻ എംഎല്‍എയ്ക്കുമൊപ്പം ഊട്ടുപുരയില്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.രാവിലെ അഞ്ചുമണിക്ക് പാലും മുട്ടയും കഴിച്ച്‌ പരിശീലനമാകാം. ഏഴിന് പ്രഭാത ഭക്ഷണവും 11 ചെറുകടിയും ചായയും ഉച്ചയ്ക്ക് ഊണും പായസവും രാത്രി ബീഫ് പെരട്ടും ചിക്കൻ ഫ്രൈയും കൂട്ടി അത്താഴവും കഴിക്കാമെന്നും മന്ത്രി കുറിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫെയ്സ്ബുക്ക് കുറിപ്പ് 

ബീഫുണ്ട്, ചിക്കനുണ്ട്..

പറഞ്ഞ് വരുന്നത് കുന്ദംകുളത്ത് നടക്കുന്ന സ്കൂള്‍ കായികോത്സവത്തിലെ ഭക്ഷണത്തെ കുറിച്ചാണ്…

രാവിലെ 5 മണിയ്ക്ക് പാലും മുട്ടയും കഴിച്ച്‌ കുറച്ച്‌ പരിശീലനമാകാം..

7 മണിയ്ക്ക് പ്രഭാതഭക്ഷണം..

11 മണിയ്ക്ക് ചായയും ചെറുകടിയും…

ഉച്ചയ്ക്ക് നല്ല ഊണും പായസവും..

രാത്രി കിടിലൻ ബീഫ് പെരട്ടും ചിക്കൻ ഫ്രൈയും കൂട്ടി അടിപൊളി അത്താഴം..

ഭക്ഷണപന്തലില്‍ നേരംതെറ്റിയെത്തിയ എനിക്കും മന്ത്രി കെ രാജനും സഹപ്രവര്‍ത്തകര്‍ക്കും 

എം. എല്‍. എ. എ സി മൊയ്തീൻ വക ഉഴുന്നുവട..

Hot Topics

Related Articles