മുംബൈ: ബി.സി.സി.ഐയുടെ പുതിയ അധ്യക്ഷനായി മുന്‍ ഇന്ത്യന്‍ താരം റോജര്‍ ബിന്നി ചുമതലയേറ്റു. ചൊവ്വാഴ്ച മുംബൈ താജ് ഹോട്ടലില്‍ നടന്ന ബി.സി.സി.ഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്.പുതിയ ഭരണസമിതിയും ചുമതലയേറ്റു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ സെക്രട്ടറി സ്ഥാനത്ത് തുടരും.
ആശിഷ് ഷെലാര്‍ ട്രഷററും രാജീവ് ശുക്ല വൈസ് പ്രസിഡന്റും ദേവജിത്ത് സൈകിയ ജോയന്റ് സെക്രട്ടറിയുമായും തെരഞ്ഞെടുക്കപ്പെട്ടു. നിവിലെ ട്രഷററും കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറിന്റെ സഹോദരനുമായ അരുണ്‍ ധുമല്‍ ആകും പുതിയ ഐ.പി.എല്‍ ചെയര്‍മാന്‍. അടുത്ത മാസം ബ്രിജേഷ് പട്ടേലിന്റെ കാലാവധി കഴിയുന്നതോടെ ഇദ്ദേഹം ചുമതലയേല്‍ക്കും.സൗരവ് ഗാംഗുലിയുടെ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ബി.സി.സി.ഐയുടെ 36ാം പ്രസിഡന്‍റായി ബിന്നി അധികാരമേറ്റത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവില്‍ അധ്യക്ഷനായിരുന്ന സൗരവ് ഗാംഗുലിക്ക് ഐ.പി.എല്‍ ചെയര്‍മാന്‍ പദവി വാഗ്ദാനം ചെയ്തെങ്കിലും സ്ഥാനം ഏറ്റെടുക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് ഗാംഗുലി വ്യക്തമാക്കിയിട്ടുണ്ട്. ഗാംഗുലിയെ ഒഴിവാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനിലടക്കം പ്രവര്‍ത്തിച്ച് അനുഭവ സമ്ബത്തുള്ളയാളാണ് റോജര്‍ ബിന്നി. ഇന്ത്യക്കായി 27 ടെസ്റ്റുകളില്‍കളിച്ച അദ്ദേഹം 47 വിക്കറ്റെടുകളെടുത്തിട്ടുണ്ട്. 72 ഏകദിനങ്ങളില്‍ ഇന്ത്യന്‍ ജഴ്സിയണിഞ്ഞ ബിന്നി 1983ലെ ലോകകപ്പില്‍ എട്ട് മത്സരങ്ങളില്‍ 18 വിക്കറ്റ് വീഴ്ത്തിയിരുന്നു. രഞ്ജി ട്രോഫിയില്‍ ബംഗാള്‍, കര്‍ണാടക ടീമുകള്‍ക്കൊപ്പവും പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗമായിരുന്നു. മുന്‍ ഇന്ത്യന്‍ താരം സ്റ്റുവര്‍ട്ട് ബിന്നി മകനാണ്.