ബിസിസിഐ സെലക്ഷൻ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; അജിത് അഗാർക്കറുടെ ടീമിൽ ഇടംപിടിച്ച് അജയ് രത്ര

മുംബൈ: മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ അജയ് രത്രയെ ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. സെലക്ഷന്‍ കമ്മിറ്റി അംഗമായിരുന്ന സലില്‍ അങ്കോളയെ മാറ്റിയാണ് ബിസിസിഐ ഉപദേശക സമിതി അജയ് രത്രയെ അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. നോര്‍ത്ത് സോണില്‍ നിന്നുള്ള പ്രതിനിധിയായാണ് അജയ് രത്രയെ ഉള്‍പ്പെടുത്തിയത്.

Advertisements

ഇന്ത്യക്കായി ആറ് ടെസ്റ്റുകളും 12 ഏകദിനങ്ങളും കളിച്ച താരമാണ് അജയ് രാത്ര. ആഭ്യന്തര ക്രിക്കറ്റില്‍ അസം, പഞ്ചാബ്, ഉത്തർപ്രദേശ് ടീമുകളെ നയിച്ചിട്ടുണ്ട്. 2023ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ സപ്പോർട്ടിംഗ് സ്റ്റാഫായും അജയ് രത്ര പ്രവർത്തിച്ചിട്ടുണ്ട്. അജിത് അഗാര്‍ക്കര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായതോടെ വെസ്റ്റ് സോണില്‍ അങ്കോളയടക്കം രണ്ട് അംഗങ്ങള്‍ സെലക്ഷന്‍ കമ്മിറ്റിയിലുണ്ടായിരുന്നു.

Hot Topics

Related Articles