ബി. സി. എം കോളേജിൽ നാർകോട്ടിക് സെല്ലിന്റെ നേതൃത്വത്തിൽ മയക്കുമരുന്ന് വിരുദ്ധ ബോധവൽകരണ പരുപാടി സംഘടിപ്പിച്ചു

കോട്ടയം : ബി. സി. എം കോളേജ്, സ്ത്രീ ശാക്തികരണ കേന്ദ്രം, എൻ. എസ്. എസ് നാർകോട്ടിക്‌സ് സെൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ജൂൺ 26 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വൈവിധ്യമാർന്ന പരിപാടികളാൽ സമൃതമായിരുന്നു.
കോളേജ് ഓഡിറ്റോറിയത്തിൽ കുട്ടികളുടെ ആകർഷകമായ ഫ്‌ലാഷ് മോമ്പ് അവതരിപ്പിച്ച്
പരിപാടിക്ക് തുടക്കം കുറിച്ചു.

Advertisements

ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ച ഈ പരിപാടിയിൽ ജില്ലാ നർകോട്ടിക് സെല്ലിന്റെ ഡി. വൈ. എസ്. പിയായ. എ. ജെ തോമസ് ഉദ്ഘാടനം നിർവഹിച്ചു. മദ്യത്തിനും മയക്കുമരുന്നിനും ഇരികളാകുന്നത് സ്ത്രീകളാണ് എന്ന് അദ്ദേഹം പരാമർശിച്ചു. തുടർന്ന് നർക്കോട്ടിക്ക് വിംഗിലെ വനിതാ വിഭാഗം കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ സ്വയം രക്ഷ പരിശീലനം വലിയ പ്രതികരണമാണ് നേടിയത് രണ്ടു മണിക്ക് ആരംഭിച്ചു മൂന്നരയ്ക്ക് അവസാനിച്ച ഈ പരിപാടിയിൽ 500 ഓളം അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുക്കുകയും കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. തോമസ് കെ വി, വൈസ് പ്രിൻസിപ്പാൾ മിസ് പ്രിയ തോമസ്, കോളേജിലെ സ്ത്രീ ശാക്തികരണ വിഭാഗത്തിന്റെ ഡയറക്ടർ ഡോ.നീതു വർഗ്ഗിസ്, കോളേജ് ബർസാർ ഫാദർ ഫിൽമോൻ കളത്ര തുടങ്ങിയവർ സംസാരിക്കുകയും ചെയ്തു.

Hot Topics

Related Articles