ന്യൂസ് ഡെസ്ക് : തൃശ്ശൂർ അതിരപ്പള്ളി മലക്കപ്പാറ വീരമ്മൻ കുടിയിൽ വയോധിക പുഴുവരിച്ച നിലയിൽ.സംഭവത്തിൽ അടിയന്തിരമായി ആരോഗ്യ സംഘത്തെ അയയ്ക്കാൻ നിർദേശം. ഇതു സംബന്ധിച്ച നിർദേശം പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി കെ രാധാകൃഷ്ണൻ നൽകി.കുടിയിലെ താമസക്കാരിയായ കമലമ്മ എന്ന വയോധികയാണ് പുഴുവരിച്ച നിലയിൽ കാണപ്പെട്ടത്. കഴിഞ്ഞ ദിവസം ട്രൈബൽ ഓഫീസറും ആരോഗ്യ സംഘവും ഇവരെ വീട്ടിലെത്തി ശുശ്രൂഷിച്ചിരുന്നു. ആശുപത്രിയിലാക്കാൻ ശ്രമിച്ചിട്ടും ഇവർ കൂട്ടാക്കിയില്ല.തുടർന്ന് ചികിൽസ നൽകി മടങ്ങുകയായിരുന്നു. ഇവർക്കാവശ്യമായ ചികിൽസ നൽകി ആശുപത്രിയിൽ പ്രവേശിപ്പിക്കാനും മന്ത്രി കെ രാധാകൃഷ്ണൻ നിർദേശിച്ചു.
Advertisements