തൃപ്പൂണിത്തുറ : ബെറ്റില്‍ തോറ്റതോടെ തലമുണ്ഡനം ചെയ്ത് അധ്യാപിക. എരൂര്‍ മാരംകുളങ്ങര സ്വദേശിനി ഗ്രീഷ്മയാണ് പറഞ്ഞ വാക്ക് പാലിക്കാൻ തല മുണ്ഡനം ചെയ്തത്. ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഫൈനലില്‍ ഇന്ത്യ തോറ്റാല്‍ താൻ തല മൊട്ടയടിക്കും എന്നായിരുന്നു ഗ്രീഷ്മയുടെ ബെറ്റ്. മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതോടെ യുവതി പറഞ്ഞതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്തു.
13 വര്‍ഷമായി എരൂര്‍ മാരംകുളങ്ങര ക്ഷേത്രത്തിനു സമീപം ട്യൂഷൻ സെന്റര്‍ നടത്തുകയാണ് ഗ്രീഷ്മ. ”ഞായറാഴ്ച ഇന്ത്യ തോറ്റാല്‍ ഞാൻ തല മൊട്ടയടിക്കും”എന്ന് പൗര്‍ണ എന്ന ട്യൂഷൻ സെന്ററില്‍ തന്റെ വിദ്യാര്‍ത്ഥികളുടെ മുന്നില്‍വെച്ചായിരുന്നു യുവതി വാതുവെച്ചത്. എന്നാല്‍ ഇന്ത്യൻ ആരാധകരെ നിരാശപ്പെടുത്തി ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയോടു പരാജയപ്പെട്ടതോടെയാണ് ഗ്രീഷ്മ മൊട്ടയടിച്ചത്.