കോട്ടയം : മാർ സ്ലീവാ മെഡിസിറ്റി പാലായിലെ നാച്ചുറോപ്പതി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കോട്ടയം പ്രസ് ക്ലബ്ബിലെ മാധ്യമപ്രവർത്തകർക്കായി നാച്ചുറോപ്പതി മെഡിക്കൽ ക്യാമ്പ് നടത്തി. പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് ജോസഫ് സെബാസ്റ്റ്യൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നാച്ചുറോപ്പതി ഫിസിഷ്യൻ ഡോ. വിഷ്ണു മോഹൻ മുഖ്യപ്രഭാഷണം നടത്തി. പ്രസ് ക്ലബ് സെക്രട്ടറി റോബിൻ തോമസ് പണിക്കർ , നാച്ചുറോപ്പതി ഫിസിഷ്യൻ ഡോ. അഞ്ജു പോൾ , മാർ സ്ലീവാ മെഡിസിറ്റി അസി. മാനേജർ അനീഷ് അനിക്കാട് എന്നിവർ സംസാരിച്ചു. കോട്ടയം പ്രസ് ക്ലബിൽ നടന്ന ക്യാമ്പിൽ കോട്ടയത്തെ മാധ്യമ പ്രവർത്തകർ പങ്കാളികളായി.
Advertisements