കോട്ടയം : ബി.ഡി.ജെ.എസ്. കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെൽകർഷകരുടെ വിവിധ ആവശ്യങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് തിരുനക്കര സിവിൽ സപ്ലൈസ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് എം.പി.സെൻ ൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഏ.ജി.തങ്കപ്പൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഇ.ഡി.പ്രകാശൻ, പി.അനിൽകുമാർ, ഷാജി ശ്രീശിവം, ജില്ലാ ജോയിൻ്റ് സെക്രട്ടറി സജീഷ്കുമാർ മണലേൽ എന്നിവർ പ്രസംഗിച്ചു. ജില്ലാ കൗൺസിൽ അംഗങ്ങൾ, വിവിധ മണ്ഡലം പ്രസിഡൻ്റുമാർ എന്നിവർ പങ്കെടുത്തു.ജില്ലാ സെക്രട്ടറി മനു പള്ളിക്കത്തോട് സ്വാഗതവും ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീനിവാസൻ പെരുന്ന കൃതജ്ഞതയും പറഞ്ഞു.
Advertisements











