പത്തനംതിട്ട : അക്കാഡമിക് ലെവലിൽ അനവധി ബ്യൂട്ടീഷൻ കോഴ്സുകൾ നിലവിലുള്ളപ്പോൾ യാതൊരു മാനദണ്ഡങ്ങളോ അടിസ്ഥാന യോഗ്യതകളോ ഇല്ലാത്ത ചിലർ വ്യാജ ബ്യൂട്ടീഷൻ കോഴ്സുകൾ നടത്തി സർട്ടിഫിക്കറ്റുകൾ വിലയ്ക്ക് വിതരണം ചെയ്തു ബ്യൂട്ടീഷൻമാരെ ചൂഷണം ചെയ്യുന്നത് തടയണമെന്ന് ആവശ്യം വ്യാപകമാണെന്നും, ഇത് നിർത്തലാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കേരള ബ്യൂട്ടീഷൻസ് അസോസിയേഷൻ ജില്ലാ സമ്മേളനം വിദ്യാഭ്യാസ മന്ത്രിയോടെ ആവശ്യപ്പെടുന്ന പ്രമേയം ഐക്യകണ്ഠേന പാസാക്കി.
കേരള ബ്യൂട്ടീഷൻസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് ഷേർലി സജി യുടെ അധ്യക്ഷതയിൽ നടത്തിയ ജില്ലാ സമ്മേളനം സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ആര്യനാട് മോഹനൻ ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രീമിയം പാർലർകാരും , ഓൺലൈൻ ബിസിനസുകാർക്കും, ചില കോസ്മെറ്റിക് കച്ചവടക്കാർക്കും, വ്യാജ ക്ലാസുകൾ നടത്തുന്നവരും നിയന്ത്രണമില്ലാതെ വ്യാജ കോസ്മറ്റിക് ഉൽപാദകരും ഈ സ്വയം തൊഴിൽ മേഖലയെ ദുരിതത്തിലേക്ക് നയിക്കുകയാണെന്നും, ഇതിനൊരു സുതാര്യമായ നിയന്ത്രണമേർപ്പെടുത്തണമെന്നും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി മഞ്ജു രാജ് കുമാർ, ട്രഷറർ സൂസൻ ജോസഫ്, എക്സിക്യൂട്ടീവ് മെമ്പർ ഫിലോ, അമ്പിളി തോമസ്,അംഗങ്ങളായ ഉഷ ഹരീഷ്, ലിജു പി രാജ്, അമ്പിളി തോമസ്, മെറീന തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികൾ:
ഷേർലി സജി (പ്രസിഡണ്ട്),
മെറീസ തോമസ് (വൈസ് പ്രസിഡണ്ട്),
അമ്പിളി തോമസ് (സെക്രട്ടറി),
ഉഷ ഹരിഷ് (ജോ. സെക്രട്ടറി),
ലിജു റെജി (ട്രഷറർ)
11 കമ്മിറ്റിയെ തിരഞ്ഞെടുത്തു.