തിരുവനന്തപുരം: കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷനിൽ ഐ.എൻ.ടി.യു.സി കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ നടത്താൻ നിശ്ചയിച്ചിരുന്ന പണിമുടക്ക് എക്‌സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ ചേംബറിൽ നടത്തിയ സർവ്വകക്ഷി യോഗത്തിന്റെ തീരുമാനമനുസരിച്ച് താൽക്കാലികമായി മാറ്റിവെയ്ക്കാൻ ഐ.എൻ.ടി.യു.സി കോഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു.ശമ്പള പരിഷ്‌കരണം നടപ്പിലാക്കാത്തതും അന്യായമായ സ്ഥലം മാറ്റവും ഉൾപ്പടെ 15 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമര നോട്ടീസ് നൽകിയിരുന്നത്.
ഈ കാര്യങ്ങളെല്ലാം സമയബന്ധിതമായ് നടപ്പിലാക്കാമെന്ന മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് മാറ്റിവെയ്ക്കാൻ ധാരണയായത്. ചർച്ചയിൽ ഐ.എൻ.ടി.യു.സി നേതാക്കളായ എൻ അഴകേശൻ ,ടി.യു.രാധാകൃഷ്ണൻ, ആറ്റിങ്ങൽ അജിത്ത് കുമാർ, ബാബു ജോർജ്ജ്, സബീഷ് കുന്നങ്ങോത്ത്, എ ജേക്കബ്ബ് എന്നിവർ സംബന്ധിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിഷയത്തിൽ എക്‌സൈസ് വകുപ്പു മന്ത്രിയുമായി കെ.എസ്.ബി.സി യിലെ വിവിധ തൊഴിലാളി സംഘടനകളും ചർച്ച നടത്തിയിരുന്നു. തൊഴിലാളികൾ നേരിടുന്ന വിവിധ വിഷയങ്ങളും പരിഹാര നിർദ്ദേശങ്ങളും
കെ.എസ്.ബി.സി.എസ്.എ മന്ത്രിയുമായി ചർച്ച ചെയ്തു. മന്ത്രി അനുകൂല സമീപനം സ്വീകരിക്കും എന്നറിയിച്ചതായി യൂണിയൻ ഭാരവാഹികൾ അറിയിച്ചു. വിവിധ യൂണിയൻ പ്രതിനിധികൾ പങ്കെടുത്ത ചർച്ചയിൽ കെ.എസ്.ബി.സി.എസ്.എ – സി.ഐ.ടി.യുവിനെ പ്രധിനിധീകരിച്ച് പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, ജന.സെക്രറി അരുൺ വി.എസ് എന്നിവർ പങ്കെടുത്തു.