ഭോപ്പാൽ: വെള്ളം കുടിക്കുന്നതിനിടയിൽ അബദ്ധത്തിൽ തേനീച്ചയെ വിഴുങ്ങിയ യുവാവ് മരിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലുള്ള ബെറാസിയ സ്വദേശി ഹീരേന്ദ്ര സിംഗ് (22) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി വീട്ടിൽ നിന്ന് വെള്ളം കുടിക്കുന്നതിനിടയിലായിരുന്നു സംഭവം.
വെള്ളം കുടിച്ചയുടനെ ഹീരേന്ദ്രയുടെ നാക്കിലും അന്നനാളത്തിലും തേനീച്ചയുടെ കുത്തേറ്റതായി അനുഭവപ്പെട്ടു. അന്നനാളത്തിലെ വീക്കം മൂലം ശ്വാസതടസ്സവും അസ്വസ്ഥതയും അനുഭവപ്പെട്ട ഹീരേന്ദ്രയെ ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവിടെ നിന്നും നില ഗുരുതരമായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച്ച രാത്രി ഒരു മണിയോടെ ആരോഗ്യനില കൂടുതൽ മോശമാകുകയും മരണപ്പെടുകയുമായിരുന്നു. ചികിത്സയ്ക്കിടയിൽ ഹീരേന്ദ്ര ചത്ത തേനീച്ചയെ ഛർദ്ദിച്ചതായും ഡോക്ടർമാർ പറയുന്നു.