കോട്ടയം: കൊമ്പും മറ്റുമുള്ള മൃഗങ്ങളെയും വളര്‍ത്തുന്ന കര്‍ഷകരെയും ദ്രോഹിക്കുന്നതാണ് മൃഗസംരക്ഷണ നിലയമത്തിലെ ഭേദഗതിയുമായി ബന്ധപ്പെട്ട പുതിയ കരടു വിജ്ഞാപനമെന്നു ഓള് ഇന്ത്യ മീറ്റ് ഇൻഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന്. നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് അസോസിയേഷന് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിലെ മൃഗസംരക്ഷണ വിഭാഗത്തിനു സമര്‍പ്പിച്ച നിര്‍ദേശങ്ങളിലാണ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.
മൃഗഡോക്ടറുടെ സേവനം യഥാസമയം ലഭിക്കാത്തെ മൃഗത്തിനു ഹാനികരമായ എന്തെങ്കിലും സംഭവിച്ചാല്‍ ബന്ധപ്പെട്ടവരെയും ഉള്‍പ്പെടുത്തണമെന്നും 2018 ലേ ഗസറ്റില്‍ വിഞ്ജാപനം ചെയ്ത പരിഷ്ക്കാരങ്ങളുടെ കരട് ഉള്‍പടെ ഉള്‍പ്പെടുത്തി നിയമം പരിഷ്കരിക്കണമെന്നും അസോസിയേഷന് ദേശീയ പ്രസിഡന്റ് എം.എ. സലിം സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ പറയുന്നു. ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡുകള്‍, ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ സമിതികള്‍ എന്നിവയില്‍ വ്യാപാരികളെയും കര്‍ഷകരെയും ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. തിരുത്തല്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുളള സമയപധി നാളെ അവസാനിക്കും.