ആലപ്പുഴ ഹരിപ്പാട് ബീഫ് ഫ്രൈ തട്ടിയെടുക്കാൻ യുവാവിനെ ആക്രമിച്ചു; തട്ടിയെടുക്കാൻ ശ്രമിച്ചത് തട്ടുകടയിൽ നിന്ന് പാഴ്സലായി വാങ്ങിയ ബീഫ് ഫ്രൈ : അക്രമി സംഘത്തിലെ രണ്ടുപേർ പൊലീസ് പിടിയിൽ

ഹരിപ്പാട്: ബീഫ് ഫ്രൈ തട്ടിയെടുക്കാന്‍ യൂവാവിനെ ആക്രമിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍. കാര്‍ത്തികപള്ളി വിഷ്ണുഭവനത്തില്‍ വിഷ്ണു(29), പിലാപ്പുഴ വലിയതെക്കതില്‍ ആദര്‍ശ്(30) എന്നിവരാണ് പിടിലായത്. കാര്‍ത്തികപ്പള്ളി പുതുകണ്ടം എരുമപ്പുറത്ത് കിഴക്കതില്‍ വിഷ്ണു(26)വിനാണ് മര്‍ദ്ദനമേറ്റത്.

Advertisements

തട്ടുകടയില്‍ നിന്ന് ബീഫ് ഫ്രൈ വാങ്ങി ബെെക്കില്‍ പോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതികള്‍ വിഷ്ണുവിനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. ബീഫ് ഫ്രൈ പിടിച്ചു വാങ്ങിയതിന് ശേഷം അക്രമിക്കള്‍ കാറില്‍ കയറിപ്പോയെന്നും പൊലീസ് പറഞ്ഞു. ദേശിയ പാതയില്‍ വെട്ടുവേനി ജങ്ഷനിലെ തട്ടുകടയ്ക്കു സമീപം സെപ്റ്റംബര്‍ രണ്ടിന് വൈകീട്ട് 3:30 ഓടെയാണ് സംഭവം നടന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹരിപ്പാട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ വി എസ് ശ്യാംകുമാറിന്റെ മേല്‍നോട്ടത്തിലെ പ്രത്യേക സംഘമാണ് രണ്ടുപേരെയും പിടികൂടിയത്. എസ് ഐ ഗിരീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ നൗഷാദ്, സിവില്‍ പൊലീസ് നിഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.