മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റുമായിരുന്ന ബീനാ ബിനു അന്തരിച്ചു

കോട്ടയം: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡന്റുമായിരുന്ന ബീനാ ബിനു അന്തരിച്ചു. കോട്ടയം ഒളശ്ശയിലെ വെള്ളാപ്പള്ളി ഇടത്തില്‍ വീട്ടില്‍ വച്ച് ഇന്നു വൈകുന്നേരം കുഴഞ്ഞു വീണാണ് അന്ത്യം സംഭവിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisements

ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പ്രഥമ വനിതാ പ്രസിഡന്റായിരുന്നു. 1995 ല്‍ പുലിക്കുട്ടി ഡിവിഷനില്‍ നിന്നും ,2000 ല്‍ അയ്മനം ഡിവിഷനില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധിയായി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യവനിതാ പ്രസിഡണ്ടായി. 2010 ല്‍ കുമരകം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ പ്രതിനിധി ആയി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയും സേവനമനുഷ്ഠിച്ചു. 2015 ല്‍ പരിപ്പ് ഡിവിഷനില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുകയും 2018 ല്‍ വീണ്ടും ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ കുമരകം ഡിവിഷനില്‍ നിന്നും കോട്ടയം ജില്ലാ പഞ്ചായത്തിലേയ്ക്ക് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, കോട്ടയം ഡിസിസി അംഗം, അയ്മനം അഗ്രികള്‍ച്ചറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഇംപ്രൂവ്‌മെന്റ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. പരേതനായ വെളളാപ്പള്ളില്‍ ബിനു ആണ് ഭര്‍ത്താവ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.