ബിയറും വൈനും മിനി പാക്കറ്റുകളായി വില്‍ക്കേണ്ടതില്ല ; ബെവ്കോ തീരുമാനം മരവിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ബിയറും വൈനും മിനി പാക്കറ്റുകളായി വില്‍ക്കേണ്ടന്ന് സര്‍ക്കാര്‍. ഇതു സംബന്ധിച്ച ബെവ്കോ തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു.
മിനി പാക്കറ്റുകളില്‍ ബിയറും വൈനും വില്‍ക്കാനുള്ള ശുപാര്‍ശക്ക് സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. പുതിയ മദ്യ നയത്തില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ മാറ്റം വേണ്ടെന്നാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

Advertisements

180 മി.ലിറ്ററിന് താഴെ ബിയര്‍ വില്‍ക്കാന്‍ അബ്കാരി നയം അനുവദിക്കുന്നില്ലെന്നും നികുതി വകുപ്പ് പറയുന്നു.
അതേസമയം ജവാന്‍ ബ്രാന്‍ഡിന്റെ ഉത്പാദനം കൂട്ടുന്നത് ആലോചിക്കുമെന്ന് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദന്‍ പറഞ്ഞു. കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന മദ്യത്തിന്റെ ക്ഷാമം കണക്കിലെടുത്താണ് നടപടിയെന്നും എക്സൈസ് മന്ത്രി പറഞ്ഞു. സ്പിരിറ്റ് വില കൂടിയത് ഉത്പാദനത്തെ ബാധിച്ചു. വില കുറഞ്ഞ മദ്യം സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്നത് നഷ്ടത്തിലാണ്. മദ്യവില കൂട്ടേണ്ട സാഹചര്യമാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല എന്നും എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.

Hot Topics

Related Articles