തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുനൂറോളം മദ്യശാലകള്‍ അനുവദിക്കുന്നു തിനു സര്‍ക്കാര്‍ തീരുമാനം എടുക്കുന്നതിലും നടപടികള്‍ സ്വീകരിക്കുന്നതിലും ഉത്ക്കണ്ഠ രേഖപ്പെടുത്തുന്നു എന്ന് മാര്‍ത്തോമാ സഭാ അധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത. മനുഷ്യനേക്കാള്‍ മദ്യത്തിനു പ്രാധാന്യം നല്‍കുന്നത് വികലമായ നടപടിയാണ്. മദ്യശാലകള്‍ അനുവദിക്കുന്നതിനുള്ള തീരുമാനത്തില്‍ നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.
മദ്യം മൂലമുള്ള ദുരന്തങ്ങള്‍ നിരന്തരം ഉണ്ടാകുമ്പോള്‍ ജീവനു വിലമതിക്കാത്ത ഇത്തരം നടപടികള്‍ ശരിയല്ല. കുടുംബം സമൂഹത്തിന്റെ പ്രധാന കണ്ണി ആയിരി ക്കുമ്പോള്‍ കുടുംബ ബന്ധങ്ങള്‍ക്ക് ശൈഥില്യം വരുത്തുന്ന മദ്യപാനം പ്രോത്സാഹി പ്പിക്കുന്നത് ജനക്ഷേമ സര്‍ക്കാരുകള്‍ക്ക് അനുയോജ്യമായ കാര്യമല്ല . സാമൂഹിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയും യുവജനങ്ങള്‍ മദ്യത്തിന് അടിമകള്‍ ആകുകയും ചെയ്യുന്നത് സാമൂഹികമായ നശിപ്പിക്കുന്നതാണ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊച്ചുകുട്ടികളുടെ സുരക്ഷി തത്വത്തിനും അവരുടെ ആരോഗ്യകരമായ ജീവിതത്തിനും ഉത്തരവാദിത്തമുള്ള മാതാപിതാക്കള്‍ മദ്യത്തിന് അടിമകള്‍ ആകുന്നത് സാമൂഹിക ദോഷമാണ് . സാമൂഹികക്ഷേമം ലക്ഷ്യമാക്കിയുള്ള നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടത് . ജനജീവിതം സംരക്ഷിക്കുകയും സാമൂഹിക കാത്തുസൂക്ഷിക്കുകയുമാണ് സര്‍ക്കാരുകളുടെ കടമ എന്നത് വിസ്മരിക്കരുത് .