അകാല നര ഇപ്പോൾ ചെറുപ്പക്കാരിലും കാണപെടുന്ന ഒരു പതിവായിരിക്കുകയാണ്. സ്ട്രെസും ഉത്കണ്ഠയും മൂലം ചിലരില്‍ അകാലനര ഉണ്ടാകാം. അവശ്യ പോഷകങ്ങളുടെ അഭാവം, പ്രത്യേകിച്ച് വിറ്റാമിനുകളുടെ കുറവു മൂലവും അകാലനര വരാം. പുകവലി, അമിത മദ്യപാനം, ഉറക്കക്കുറവ്, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, ഉദാസീനമായ ജീവിതശൈലി തുടങ്ങിയവയും അകാലനരയ്ക്ക് കാരണമാകും.
നമ്മുടെ പച്ചക്കറികളിൽ ഒന്നായ ബീറ്റ്റൂട്ട് കൊണ്ട് അക്കാല നര ഒഴിവാക്കാം. അതിനായി രണ്ട് ബീറ്റ്റൂട്ടിന്റെ ജ്യൂസ്, അര കപ്പ് തേയില വെള്ളം അല്ലെങ്കില്‍ കാപ്പി, രണ്ട് ടീസ്പൂണ്‍ വെള്ളിച്ചെണ്ണ എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം തലമുടിയില്‍ പുരട്ടി അര മണിക്കൂറിന് ശേഷം കഴുകി കളയാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറ്റൊരു പാക്കാണ് ഉലുവ കൊണ്ടുള്ളത്. ഇതിനായി ഉലുവ വെള്ളത്തിലിട്ട് തിളപ്പിച്ചശേഷം തണുപ്പിക്കുക. ഉലുവ മാറ്റിയശേഷം ആ വെള്ളത്തിലേയ്ക്ക് നാരങ്ങാനീര് ചേര്‍ക്കുക. ഇനി ഇതിലേയ്ക്ക് കറ്റാര്‍വാഴയുടെ ജെല്ല് കൂടി ചേര്‍ത്ത് മിശ്രിതമാക്കി തലയില്‍ പുരട്ടാം. ആഴ്ചയില്‍ മൂന്ന് തവണ വരെയൊക്കെ ചെയ്യുന്നത് അകാലനര അകറ്റാന്‍ സഹായിക്കും.
അതുപോലെ, ഒരു പിടി മൈലാഞ്ചിയില, ഒരു ടീസ്പൂണ്‍ തേയില, ഒരു ടീസ്പൂണ്‍ നെല്ലിക്ക ഉണക്കിപ്പൊടിച്ചത് എന്നിവ അൽപം വെള്ളത്തിൽ കലർത്തി ഈ വെള്ളം ഉപയോഗിച്ച് തല കഴുകുക. ആഴ്ചയിൽ മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യുന്നത് തലമുടിക്ക് കറുപ്പ് നിറം വരാന്‍ സഹായിക്കും.