വടകരയിൽ ഭിക്ഷാടകനായ വയോധികനെ പണം കവരാൻ കൊലപ്പെടുത്തിയ കേസ്; ഒരു മാസത്തിന് ശേഷം പ്രതി പിടിയിൽ

കോഴിക്കോട്: വടകരയിൽ ഭിക്ഷാടകനായ വയോധികനെ പണം കവരാൻ കൊലപ്പെടുത്തിയ കേസിൽ ‌ഒരു മാസത്തിന് ശേഷം പ്രതി പിടിയിൽ. കൊയിലാണ്ടി പൊയിൽക്കാവ് സ്വദേശി നാരായണൻ നായർ എന്ന സജിത്താണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 18നാണ് വടകര പുതിയ ബസ്റ്റാൻഡ് പരിസരത്തെ കട വരാന്തയിൽ വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 

Advertisements

വടകരയിലും പരിസരത്തും ഭിക്ഷാടനം നടത്തി വന്ന ആളായിരുന്നു മരിച്ചത്. എന്നാൽ കൊല്ലപ്പെട്ട ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ കൊല്ലം സ്വദേശി ആണെന്നാണ് സംശയം. ‌കഴുത്തിൽ തുണി മുറുക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ബസ് സ്റ്റാൻഡുകളിൽ അന്തിയുറങ്ങുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വയോധികന്റെ കയ്യിലുള്ള പണം കവരാൻ ആയിരുന്നു കൊലപാതകം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊലപാതകത്തിന് ശേഷം ഒരു സ്ത്രീയുമായി കാസർ​ഗോഡ് ഉള്ളാളിലേക്ക് മുങ്ങിയ പ്രതി ദിവസങ്ങളോളം അവിടെ താമസമാക്കി  ചെരുപ്പ് കുത്തൽ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം മാഹിയിൽ നിന്നാണ് പ്രതി പൊലീസിൻ്റ പിടിയിലായത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.