കടുത്തുരുത്തി : വേനൽ അവധിക്കാലം വസ്ത്ര ശേഖരണത്തിനായി മാറ്റി വച്ച് സഹോദരങ്ങൾ. കടുത്തുരുത്തി സെൻ്റ് കുര്യാക്കോസ് പബ്ലിക് സ്കൂൾ പത്താം തരം വിദ്യാർഥിനി ലയ മരിയ ബിജുവും സഹോദരൻ ആറാം ക്ലാസ് വിദ്യാർഥി ലീൻ ബി. പുളിക്കനുമാണ് അവധിക്കാലം വസ്ത്ര ശേഖരണത്തിനായി മാറ്റി വച്ചിരിക്കുന്നത്. വസ്ത്രങ്ങൾ ശേഖരിച്ച് ക്ലോത്ത് ബാങ്കിന് നൽകുകയാണ് ലക്ഷ്യം. ക്ലോത്ത് ബാങ്കിൽ നിന്നും വസ്ത്രങ്ങൾ സൗജന്യമായി ആർക്കും നൽകും.









വീടുകളിലെത്തി ശേഖരിക്കുന്ന വസ്ത്രങ്ങൾ തരം തിരിക്കും. സഹോദരങ്ങളായ ലയയും ലീനും ചേർത്ത് ഇവ വ്യത്തിയായി കഴുകി ഒണക്കും. പിന്നീട് ഇവ ഭംഗിയായി തേച്ച് മടക്കി പുതുവസ്ത്രം പോലെയാക്കും. ശേഖരിച്ച വസ്ത്രങ്ങൾ സെൻ്റ് കുര്യാക്കോസ് സ്കൂൾ മാനേജർ ഫാ. ബിനോ ചേരിയിൽ, പ്രിൻസിപ്പൽ ഫാ. അജീഷ് കുഞ്ചറക്കാട്ട്, അസി. മാനേജർ ഫാ. ജിൻസ് അലക്സാണ്ടർ എന്നിവർക്കാണ് കൈമാറുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്കൂൾ അധികൃതർ വസ്ത്രങ്ങൾ ക്ലോത്ത് ബാങ്കിന് കൈമാറും. ലയയും ലീനും ചേർന്ന് രണ്ട് തവണ വസ്ത്രങ്ങൾ കൈമാറി. ആവശ്യക്കാർക്ക് ഇവർ വീടുകളിൽ എത്തിച്ചും നൽകുന്നുണ്ട്. കഴിഞ്ഞ അവധിക്കാലത്ത് ജലശ്രോതസ്സുകളിൽ നിന്നും റോഡുകളിൽ നിന്നും മാലിന്യം നിക്കുന്ന ജോലികളായിരുന്നു ഇവർ നടത്തിയത്. സ്കൂളിൻ്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണ ഇവർക്കുണ്ട്. ലയമരിയ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ. വൺ നേടിയാണ് വിജയിച്ചത്. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ പഠനത്തിനൊപ്പം സജീവമായി തുടരാനാണ് സഹോദരങ്ങളുടെ തീരുമാനം.