താമരക്കാടിനെ പ്രകാശമാനമാക്കി മിനി മാസ്റ്റ് ലൈറ്റുകൾ മിഴി തുറന്നു; ലൈറ്റ് സ്ഥാപിച്ചത് തോമസ് ചാഴികാട് എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച്

 വെളിയന്നൂർ :  പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് താമരക്കാട് സ്ഥാപിച്ച 3 മിനി മാസ്റ്റ് ലൈറ്റുകൾ തോമസ് ചാഴികാടൻ എം പി സ്വിച്ച് ഓൺ ചെയ്തു. ഉഴവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ ജോൺസൺ പുളിക്കീൽ അധ്യക്ഷനായിരുന്നു. വെളിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ്  സജേഷ് ശശി മുഖ്യ പ്രഭാഷണം നടത്തി. 

Advertisements

മുൻഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വാർഡ് മെമ്പർ  സണ്ണി പുതിയിടം യോഗത്തിന് സ്വാഗതം ആശംസിച്ചു. ബ്ളോക്ക് പഞ്ചായത്ത് മെമ്പർ  രാജു ജോൺ ചിറ്റേത്ത്, വെളിയന്നൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഉഷാ സന്തോഷ്, മെമ്പർമാരായ  ജിമ്മി ജെയിംസ്,  ബിന്ദു ഷിജു,  അനുപ്രിയ സോമൻ,  ജിനി ചാക്കോ . മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ  കോമളം ടീച്ചർ എന്നിവരും സന്നിഹിതരായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

  താമരക്കാട് ജംഗ്ഷൻ, അംഗൻവാടിക്ക് സമീപം, ഷാപ്പും പടി എന്നിവിടങ്ങളിലായി 3 മിനി മാസ്റ്റ് ലൈറ്റുകൾ പ്രകാശം ചൊരിഞ്ഞതോടെ കൂത്താട്ടുകുളം – പാലാ സംസ്ഥാന പാതയിലെ ഏറ്റവും മനോഹരമായ പ്രദേശമായി താമരക്കാട് ജംഗ്ഷൻ മാറി.

ഒരേ വാർഡിൽ ജംഗ്ഷനോട് അനുബന്ധിച്ച് ഇത്രയധികം ലൈറ്റുകൾ ഒരേ പോലെ സ്ഥാപിച്ചത് തന്റെയും പൊതുജീവിതത്തിലെ ആദ്യ അനുഭവമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.പി പറഞ്ഞു. സണ്ണി പുതിയിടത്തിന്റെ പ്രത്യേക താൽപര്യവും  നിർദ്ദേശവും പരിഗണിച്ചാണ് ഈ പ്രവർത്തി നടപ്പാക്കിയതെന്നും അദ്ദേഹം കൂട്ടി ചേർത്തു. മാസങ്ങൾക്ക് മുമ്പ് താമരക്കാടിന്റെ മുഖഛായ തന്നെ മാറ്റിയ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനം നടത്തിയ കാര്യവും അദ്ദേഹം അനുസ്മരിച്ചു.

താമരക്കാടിന്റെ സമഗ്രമായ വികസനത്തിൽ നേതൃപരമായ പങ്ക് വഹിക്കുന്നതിൽ അതിയായ ചാരിതാർത്ഥ്യമുണ്ടെന്ന് സണ്ണി പുതിയിടം പറഞ്ഞു. വികസന പ്രവർത്തനങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളും നൽകുന്ന പിൻതുണയാണ് തന്റെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Hot Topics

Related Articles