പൊതുവില്‍ പഴങ്ങളും പച്ചക്കറികളുമെല്ലാം ഡയറ്റിലുള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇക്കൂട്ടത്തില്‍ തന്നെ ചില ഭക്ഷണസാധനങ്ങള്‍ സവിശേഷമായും ആരോഗ്യത്തിന് ഏറെ നല്ലതാണ്. അങ്ങനെയൊന്നാണ് നേന്ത്രപ്പഴം.
ദിവസവും ഡയറ്റിലുള്‍പ്പെടുത്തിയാല്‍ അത്രയും നല്ലത് എന്ന് പറയാൻ സാധിക്കുന്നൊരു ഭക്ഷണമാണ് നേന്ത്രപ്പഴം. ഫൈബര്‍, വൈറ്റമിനുകള്‍, കാത്സ്യം, അയേണ്‍, പൊട്ടാസ്യം എന്നിങ്ങനെ ആരോഗ്യത്തെ പലരീതിയിലും പരിപോഷിപ്പിക്കുന്ന വിവിധ ഘടകങ്ങളുടെ കലവറയാണ് നേന്ത്രപ്പഴം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പക്ഷേ അല്പമൊന്ന് പഴുപ്പ് കയറി, തൊലിയൊക്കെ കറുത്ത നിറത്തിലെത്തുന്ന അവസ്ഥയിലായാല്‍ നേന്ത്രപ്പഴം കഴിക്കാൻ മിക്കവര്‍ക്കും മടിയാണ്. ഇങ്ങനെയാകുമ്പോള്‍ തന്നെ പഴം എടുത്ത് കളയുകയാണ് അധികപേരും ചെയ്യുക. എന്നാല്‍ ഇങ്ങനെ പഴുത്ത് തൊലി കറുത്ത നിറമായ നേന്ത്രപ്പഴം കഴിക്കുന്നത് കൊണ്ട് പ്രത്യേകമായ ചില ഗുണങ്ങളുണ്ട്. അവയിലേക്ക്…
കോശങ്ങള്‍ക്ക്…
അധികമായി പഴുത്ത നേന്ത്രപ്പഴത്തില്‍ ആന്റി-ഓക്സിഡന്റ്സും കാര്യമായി അടങ്ങിയിരിക്കും. ഇത് നമ്മുടെ കോശങ്ങളെ പല കേടുപാടുകളില്‍ നിന്നും സംരക്ഷിച്ചുനിര്‍ത്തുന്നതിന് സഹായിക്കുന്നു. രോഗങ്ങളെ പ്രതിരോധിക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനുമെല്ലാം നന്നായി പഴുത്ത നേന്ത്രപ്പഴം സഹായകമാണ്.
ഹൃദയത്തിന്…
പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെയെല്ലാം മികച്ച സ്രോതസാണ് നേന്ത്രപ്പഴം. നന്നായി പഴുത്ത നേന്ത്രപ്പഴത്തിലാകട്ടെ ഇവയെല്ലാം കാര്യമായി അടങ്ങിയിരിക്കും. അതിനാല്‍ തന്നെ ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമായി വരുന്നു. ബിപി (രക്തസമ്മര്‍ദ്ദം) നിയന്ത്രിക്കുന്നതിനും കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനുമെല്ലാം അധികം പഴുത്ത നേന്ത്രപ്പഴത്തിന് നമ്മെ കൂടുതലായി സഹായിക്കാനും സാധിക്കും.
ദഹനത്തിന്…
പൊതുവില്‍ ദഹനത്തിന് നമുക്ക് കഴിക്കാവുന്നൊരു ഭക്ഷണമാണ് നേന്ത്രപ്പഴം. അധികം പഴുത്ത പഴമാണെങ്കില്‍ ദഹനത്തിന് അത്രയും നല്ലതാണ്. നമുക്ക് എളുപ്പം ഉന്മേഷം തോന്നാനും അതുപോലെ ദഹനപ്രശ്നങ്ങള്‍ അലട്ടുന്നുണ്ടെങ്കില്‍ അതില്‍ നിന്ന് ആശ്വാസം ലഭിക്കാനുമെല്ലാം ഇത് കഴിക്കുന്നത് കൊണ്ട് കഴിയും.
നെഞ്ചെരിച്ചില്‍…
ചിലര്‍ക്ക് നെഞ്ചെരിച്ചില്‍ പതിവായിരിക്കും. അസിഡിറ്റി മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. നന്നായി പഴുത്തൊരു നേന്ത്രപ്പഴം കഴിക്കുന്നത് ഈ നെഞ്ചെരിച്ചിലിനെ ഒരു പരിധി വരെ മറികടക്കാൻ സഹായിക്കും. കാരണം ആമാശയത്തെ, ആസിഡുകളില്‍ നിന്ന് സുരക്ഷിതമാക്കി നിര്‍ത്താനാണ് നേന്ത്രപ്പഴം കരുതലെടുക്കുന്നത്.
ക്യാൻസര്‍…
ചില ഭക്ഷണങ്ങള്‍ ക്യാൻസര്‍ രോഗത്തെ പ്രതിരോധിക്കുന്നതിന് നമ്മുടെ ശരീരത്തെ സഹായിക്കാറുണ്ട്. ഇക്കൂട്ടത്തിലുള്‍പ്പെടുന്നതാണ് നന്നായി പഴുത്ത നേന്ത്രപ്പഴവും. ഇതിലടങ്ങിയിരിക്കുന്ന ‘ട്യൂമര്‍ നെക്രോസിസ് ഫാക്ടര്‍’ ആണ് ഇതിന് സഹായിക്കുന്നതത്രേ.
പേശീവേദന…
പേശീവേദന പതിവായി അനുഭവപ്പെടുന്നവരും നല്ലതുപോലെ പഴുത്ത നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന വലിയ അളവിലുള്ള പൊട്ടാസ്യം വേദന ലഘൂകരിക്കാൻ സഹായിക്കുമെന്നതിനാലാണിത്.