ബംഗാൾ ഗവർണർ ആനന്ദബോസിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്: വഞ്ചിതരാകരുതെന്ന് രാജ്ഭവന്റെ മുന്നറിയിപ്പ്

കൊൽക്കത്ത: ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസിന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ട് ചമച്ച് തട്ടിപ്പ്. ഓൺലൈൻ വഴി സിആർപി ഓഫിസർ ചമഞ്ഞും വ്യാജപേരുകളിലും ചിലർ വ്യാജ ഓഫറുകൾ നൽകി പണം തട്ടുന്നതായി തുടരെ പരാതികൾ ലഭിക്കുന്നതായി രാജ്ഭവൻ അധികൃതർ അറിയിച്ചു. തട്ടിപ്പിൽ വഞ്ചിതരാകരുതെന്നും അത്തരത്തിൽ ആരെങ്കിലും സമീപിച്ചാൽ അപ്പോൾ തന്നെ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും രാജ്ഭവൻ വക്താവ് അറിയിച്ചു. 

Advertisements

പഞ്ചാബ്, മണിപ്പൂർ, ആസാം മുഖ്യമന്ത്രിമാരുടെ ഒഎസ്‌ഡി പേഴ്‌സണൽ സ്റ്റാഫ് തുടങ്ങിയ പേരിലും ചില വ്യാജന്മാർ ബംഗാൾ ഗവർണറുമായി ബന്ധമുള്ള പലരെയും ഫോണിൽ വിളിച്ചും നേരിട്ടും തട്ടിപ്പിന് ശ്രമിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. പൊലീസിൽ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഇടക്കാലത്ത് അതിന് വിരാമമുണ്ടായെങ്കിലും വീണ്ടും പരാതി ഉയർന്നുവരികയാണ്. ഇക്കാര്യത്തിലും ജാഗ്രത പാലിക്കണമെന്ന് രാജ്ഭവൻ മുന്നറിയിപ്പ് നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.