ചങ്ങനാശേരി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയ്ക്ക് 64 വർഷം തടവും പിഴയും ശിക്ഷ. വെസ്റ്റ് ബംഗാൾ സ്വദേശി ഉൽപ്പൽ മോഡിയെ ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷിച്ചത്. പ്രതി 36000 രൂപ പിഴ ഒടുക്കിയില്ലെങ്കിൽ അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവ്.2022 ൽ കോട്ടയം മണിമല പൊലീസ് രജിസ്ട്രർ ചെയ്ത കേസിലാണ് കോടതി വിധി. പ്രൊസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രൊസിക്യൂട്ടർ പി എസ് മനോജ് ഹാജരായി.
Advertisements