ഗതാഗതക്കുരുക്കിന് കാരണമാകുന്നു; ബംഗളുരുവില്‍ മാള്‍ അടച്ചിടാന്‍ പൊലീസ് നിര്‍ദേശം

ബംഗളുരു: ബംഗളൂരുവിലെ ഫീനിക്സ് മാളിനെതിരെ പൊലീസ് നടപടി. റോഡില്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്ന് മാള്‍ അടച്ചിടാന്‍ പൊലീസ് നിര്‍ദേശം നല്‍കിയത്. ഇന്നലെയാണ് മാളിലേക്ക് ആളുകളെ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ടുള്ള നോട്ടീസ് പൊലീസ് നല്‍കിയത്.

Advertisements

മാളിന് മതിയായ പാര്‍ക്കിങ് സൗകര്യമില്ലാത്തത് സ്ഥലത്തെ ഗതാഗത കുരുക്കിന് കാരണമാകുന്നെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് 15 ദിവസത്തേക്ക് മാള്‍ അടച്ചിടാന്‍ കര്‍ണാടക പൊലീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
വടക്കന്‍ ബംഗളുരുവിലെ ബെല്ലാരി റോഡിലാണ് ഈ മാള്‍ സ്ഥിതി ചെയ്യുന്നത്. പുതുവര്‍ഷ തലേന്ന് മുതല്‍ ജനുവരി 15 വരെയാണ് തീരുമാനം ബാധകമാവുക. പൊതുജനങ്ങളുടെ സമാധാനം പരിപാലിക്കുന്നതിനും വലിയ രീതിയിലെ ഗതാഗത കുരുക്കുകള്‍ ഒഴിവാക്കുന്നതിനുമാണ് തീരുമാനം. ക്രിമിനല്‍ നടപടി ക്രമം 144(1), 144(2) പ്രകാരമാണ് നടപടി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.