ബംഗ്ലദേശ് എംപി കൊല്ലപ്പെട്ട സംഭവം ; ഒരാളെ അറസ്റ്റ്  ചെയ്ത് ബംഗാള്‍ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്

മുംബൈ: ബംഗ്ലദേശ് എംപി അൻവറുല്‍ അസിം അനാർ കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ബംഗാള്‍ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) അറസ്റ്റ് ചെയ്തു.ബംഗ്ലദേശ് ഖുല്‍ന ജില്ലയിലെ ബരക്പുർ സ്വദേശിയായ വാടകക്കൊലയാളിയാണ് അറസ്റ്റിലായതെന്ന് സിഐഡി വൃത്തങ്ങള്‍ പറഞ്ഞു. മുംബൈയില്‍ അനധികൃതമായി താമസിച്ചു വരികയായിരുന്നു ഇയാള്‍. അതിനിടെ, അൻവറുലിന്റെ കൊലയാളികളെ തൂക്കിലേറ്റണമെന്ന ആവശ്യവുമായി മകള്‍ മുംതാറിൻ ഫെർദോസ് ഡോറിൻ രംഗത്തെത്തി.

Advertisements

അൻവറുലിനെ വധിക്കാൻ ക്വട്ടേഷൻ നല്‍കിയെന്നു കരുതുന്ന ബംഗ്ലദേശ് വംശജനായ യുഎസ് പൗരൻ അക്തറുസ്മാന്റെ നിർദേശപ്രകാരമാണ് ഇയാള്‍ രണ്ടു മാസം മുൻപ് കൊല്‍ക്കത്തയില്‍നിന്ന് മുംബൈയിലെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊല്‍ക്കത്ത വിമാനത്താവളത്തിനു സമീപത്തെ ഹോട്ടലിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. അൻവറുലിനെവധിക്കാൻ 5 കോടി രൂപയുടെ ക്വട്ടേഷനാണ് അക്തറുസ്മാൻ കൊലയാളികള്‍ക്ക് നല്‍കിയത്. ഇതിന്റെ ഒരു വിഹിതം അറസ്റ്റിലായ കൊലയാളിക്ക് കൈമാറിയിരുന്നതായും സിഐഡി അറിയിച്ചു. കൊല്‍ക്കത്തയിലെ ന്യൂ ടൗണ്‍ ഏരിയയിലെ ഫ്ലാറ്റിലാണ് അൻവറുലിനെ അവസാനമായി കാണുന്നത്. ഉടമയായ എക്സൈസ് ഉദ്യോഗസ്ഥൻ അക്തറുസ്മാന് ഫ്ലാറ്റ് വാടകയ്ക്ക് നല്‍കിയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു. ഹണി ട്രാപ്പില്‍ കുടുക്കിയാണ് എംപിയെ ഫ്ലാറ്റിലെത്തിച്ചതെന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്.

Hot Topics

Related Articles