‘അവസാനം, ഭീകരസത്വം പോയിരിക്കുന്നു’; വിദ്യാർത്ഥികളെ അഭിനന്ദിച്ച് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ്

ധാക്ക: ബം​ഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഭീകര സത്വം എന്ന് വിളിച്ച് ഇടക്കാല സ‍ർക്കാരിന്റെ തലവനായ മുഹമ്മദ് യൂനുസ്. കഴിഞ്ഞ ദിവസമാണ് യൂനുസ് ഇടക്കാല സ‍‌ർക്കാരിന്റെ തലവനായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അവസാനം, ഈ നിമിഷം, ഭീകര സത്വം പോയിരിക്കുന്നു. – എന്നാണ് യൂനുസ് കുറിച്ചത്.

Advertisements

പ്രക്ഷോഭം നടത്തി അവാമി ലീഗ് സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കിയ വിദ്യാർത്ഥികളെ യൂനുസ് അഭിനന്ദിച്ചു. വിദ്യാർത്ഥികൾ നയിച്ച വിപ്ലവമാണ് സർക്കാരിനെ തകർത്തതെന്നതിൽ ഒരു സംശയവുമില്ല… യൂനുസ് പറഞ്ഞു. ഞാൻ വിദ്യാർത്ഥികളോട് പറഞ്ഞു, ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു, ഞാൻ ആദരിക്കുന്നു. നിങ്ങൾ ചെയ്തത് സമാനതകളില്ലാത്തതാണ്… നിങ്ങൾ എന്നോട് ഇടക്കാല സർക്കാരിനെ നയിക്കാൻ ആവശ്യപ്പെട്ടു. ഞാൻ അത് അംഗീകരിച്ചു – യൂനുസ് വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാത്രമല്ല, ‌സുപ്രീം കോടതി ചീഫ് ജസ്റ്റിസും ബംഗ്ലാദേശ് സെൻട്രൽ ബാങ്ക് മേധാവിയുമുൾപ്പെടെയുള്ള ഉയർന്ന റാങ്കിലുള്ള പൊതു ഉദ്യോഗസ്ഥരുടെ രാജി ‘നിയമപരമായാണ് നടന്നത്’ എന്നും യൂനുസ് അവകാശപ്പെട്ടു. അവ‍ർക്ക് ഒരു പുതിയ കോടതി വേണം. അതിനാൽ അവർ ചീഫ് ജസ്റ്റിസിനോട് രാജിവെക്കാൻ ആവശ്യപ്പെട്ട് സമ്മ‍ർദ്ദം ചെലുത്തി. ഇതെല്ലാം ന്യായീകരിക്കാനുള്ള നിയമപരമായ വഴി അവർ കണ്ടെത്തുമെന്ന് തനിക്ക് ഉറപ്പുണ്ട്. കാരണം നിയമപരമായാണ് എല്ലാ നടപടികളും പിന്തുടർന്നതെന്നും അദ്ദേഹം പറഞ്ഞു.

വി​ദ്യാ‍ർത്ഥികളുടെ പ്രതിഷേധങ്ങൾക്കൊടുവിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാജിവെച്ചത്. എല്ലാ ജഡ്ജിമാരും രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ സുപ്രീംകോടതി വളയുകയായിരുന്നു. പ്രക്ഷോഭകരായ വിദ്യാർത്ഥികളിൽ രണ്ട് പേർ 16 അംഗ അഡ്വൈസറി കൌൺസിലിൽ അംഗങ്ങളാണ്. പ്രസിഡന്റ് മുഹമ്മദ് ഷഹബു​ദ്ദീൻ ആണ് 84 കാരനായ മുഹമ്മദ് യൂനുസിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. മുഹമ്മദ് യൂനുസിനെ ഇടക്കാല സര്‍ക്കാരിൻ്റെ തലവനാക്കണമെന്ന് സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി നേതാക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിനുള്ള പ്രവർത്തനം നടത്തിയതിന് 2006 ൽ 83 കാരനായ മുഹമ്മദ് ഷഹാബുദ്ദീന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിരുന്നു. എന്നാൽ ബം​ഗ്ലാദേശിൽ നടന്നതിനെല്ലാം പിന്നിൽ പ്രവർത്തിച്ചത് അമേരിക്കയാണെന്ന് പ്രധാനമന്ത്രി പദം രാജിവച്ച് ഇന്ത്യയിൽ അഭയം തേടിയ ഷെയ്ഖ് ഹസീന ആരോപിച്ചിരുന്നു. ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നതിനു മുമ്പ് രാജ്യത്തെ അഭിസംബോധന ചെയ്യാൻ ഷെയ്ഖ് ഹസീന തയ്യാറാക്കിയ പ്രസം​ഗത്തിലാണ് ഈ ​ഗുരുതര ആരോപണമുള്ളത്. പ്രക്ഷോഭം രൂക്ഷമായതോടെ ബം​ഗ്ലാദേശ് പ്രധാനമന്ത്രി പദം രാജിവെക്കാൻ ഷെയ്ഖ് ഹസീന നി‍ർബന്ധിതയാവുകയായിരുന്നു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.