ഈരാറ്റുപേട്ട: കോഴിക്കോട്ട് നടന്ന അറുപത്തിയൊന്നാം സംസ്ഥാന സ്കൂൾ കലോൽസവം അറബിക്‌വിഭാഗത്തിൽ ബെസ്റ്റ് സ്കൂൾ ഫസ്റ്റ് അവാർഡ് കരസ്ഥമാക്കിയ ഈ രാറ്റുപേട്ട മുസ്‌ലീം ഗേൾസ് ഹയർസെക്കന്ററി സ്കൂളിന് വിദ്യാഭ്യാസ വകുപ്പ് നൽകിയ ട്രോഫി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷം ലാബീവി സ്കൂളിന് കൈമാറി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജേതാക്കളായ കലാകാരികളോടൊപ്പം മാനേജർ പ്രൊഫ.എം.കെ ഫരീദ്, പി.ടി എ പ്രസിഡന്റ് ബൽ ക്കീസ് നവാസ്, പ്രിൻസിപ്പാൽ ഫൗസിയാ ബീവി കെ എം, ഹെഡ് മിസ്ട്രസ് എം.പി ലീന അധ്യാപകരായ എം.എഫ് അബ്ദുൽ ഖാദർ,മുഹമ്മദ് ലൈസൽ, അനസ് .ടി.എസ്, ഖദീജ ബീവി, ജ്യോതി എസ് നായർ എന്നിവർ പങ്കെടുത്തു.
പടം .കോഴിക്കോട്ട് നടന്ന അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോൽസവം അറബിക് വിഭാഗത്തിൽ ബെസ്റ്റ് സ്കൂൾ അവാർഡ് കരസ്ഥമാക്കിയ ഈരാറ്റുപേട്ട മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് വിദ്യാഭ്യാസ വകുപ്പ് നൽകിയ ട്രോഫി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷംലാ ബീവി സ്കൂളിന് കൈമാറുന്നു. മാനേജർ എം.കെ ഫരീദ്, പി.ടി.എ. പ്രസിഡന്റ് ബൽ ക്കീസ് നവാസ്, പ്രിൻസിപ്പൽ ഫൗസിയാ ബീവി, ഹെഡ് മിസ്ട്രസ്സ് എം.പി ലീന എന്നിവർ സമീപം.
ബെസ്റ്റ് സ്കൂൾ ഫസ്റ്റിനുള്ള ട്രോഫി കൈമാറി.
Advertisements