കൊച്ചി : ക്രിസ്മസ് നാളുകളില്‍ ബെവ്കോ ഷോപ്പുകളില്‍ മദ്യം വാങ്ങാൻ പോകുമ്ബോള്‍ ബാഗ് ഇല്ലെന്നു കരുതി വിഷമിക്കേണ്ട. നഷ്ടക്കണക്കില്‍ ചക്രശ്വാസം വലിക്കുകയായിരുന്ന കേരള സ്റ്റേറ്റ് ബിവറേജസ് കോര്പ്പറേഷൻ (ബെവ്കോ) നടപ്പുസാമ്ബത്തിക വര്‍ഷം പൂര്‍ത്തിയാവുമ്ബോള്‍ 68 കോടിയുടെ ലാഭം നേടുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സാമ്ബത്തികവര്‍ഷം 56 കോടിയായിരുന്നു ലാഭം. കൊവിഡ് കാലത്ത് 10 കോടിയുടെ നഷ്ടത്തില്‍ കഷ്ടപ്പെട്ട ബെവ്കോ അവിശ്വസനീയമായ ഈ തിരിച്ചുവരവു നടത്തിയത് വ്യക്തമായ ആസൂത്രണ മികവിലാണ്.അതിനു നേതൃത്വം നല്‍കിയതത്, യോഗേഷ് ഗുപ്ത ഐ.പി.എസ് എന്ന ഉദ്യോഗസ്ഥന്റെ മികച്ച ഭരണപാടവം. കഴിഞ്ഞ വര്‍ഷം 18,000 കോടിയായിരുന്നു വിറ്റുവരവ്. ഇതില്‍ 90 ശതമാനവും വിവിധ നികുതികളായി സര്‍ക്കാര്‍ ഖജനാവിലേക്കാണ് പോകുന്നത്. ശേഷിക്കുന്ന 10 ശതമാനത്തിലാണ് കോര്പ്പറേഷൻ നടത്തിക്കൊണ്ടു പോകുന്നത്. നടപ്പു സാമ്ബത്തിക വര്‍ഷവും വിറ്റുവരവ് ഗണ്യമായി കൂടും. ചില്ലറ വില്പന ശാലകള്‍ക്ക് മദ്യം നല്‍കുന്നതിലൂടെ കിട്ടുന്ന മാര്‍ജിനാണ് മറ്റൊരു വരുമാനം എന്നും അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.