ബിവറേജസ് ഷോപ്പുകളിൽ നിന്നും മദ്യം വിതരണം ചെയ്യുന്നതിൽ പ്രതിസന്ധി; മദ്യവിതരണത്തെ പ്രതിസന്ധിയിലാക്കിയത് ‘കോഡ്’; കോട്ടയം ജില്ലയിലെ മദ്യശാലകൾക്ക് മുന്നിൽ വൻ ആൾക്കൂട്ടം; ജീവനക്കാർക്ക് അസഭ്യ വർഷം; പ്രതിസന്ധി പരിഹരിച്ചെന്ന് ബിവറേജസ് കോർപ്പറേഷൻ

നാഗമ്പടത്തു നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം: ബിവറേജസ് ഷോപ്പുകളിൽ മദ്യം വിതരണം ചെയ്യുന്നതിന് വൻ പ്രതിസന്ധി. മദ്യം വിൽക്കുന്നതിനുള്ള കോഡ് സോഫ്റ്റ് വെയറിൽ അപ്ലോഡ് ആകാൻ വൈകിയതാണ് പ്രതിസന്ധിയ്ക്കു കാരണമായത്. ഇതോടെ മദ്യം നൽകാൻ ബിൽ അടിച്ചെങ്കിലും ആവശ്യക്കാർക്ക്, ആവശ്യപ്പെടുന്ന മദ്യം നൽകാനാവാതെ വന്നത് പ്രതിസന്ധിയ്ക്ക് ഇടയാക്കി. പ്രതിസന്ധിയെ തുടർന്ന് ജില്ലയിലെ ഒട്ടുമിക്ക ബിവറേജസ് ഷോപ്പുകൾക്കു മുന്നിലും വൻ നിരരൂപപ്പെട്ടിരിക്കുകയാണ്. പലയിടത്തും ജീവനക്കാർക്കു നേരെ അതിരൂക്ഷണായ അസഭ്യ വർഷവും ഉണ്ടാകുന്നുണ്ട്.

Advertisements

തിങ്കളാഴ്ച രാവിലെ മുതലാണ് ജില്ലയിലെ ബിവറേജസ് ഷോപ്പുകളിൽ ഈ പ്രതിസന്ധി ഉടലെടുത്തത്. നിലവിൽ സ്റ്റോക്ക് ഉള്ള മദ്യം വിൽക്കുന്നതിനു തടസമില്ലെങ്കിലും, പുതുതായി സ്റ്റോക്ക് എത്തിച്ച മദ്യത്തിന് ജില്ലാ വെയർ ഹൗസിൽ നിന്നും നൽകുന്ന കോഡ് ബിവറേജസ് ഷോപ്പിലെ ചില്ലറ വിൽപ്പന ശാലയിൽ ലഭിക്കാതിരുന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. ബിൽ അടിയ്ക്കാൻ സാധിക്കുന്നുണ്ടെങ്കിലും പലരും ആവശ്യപ്പെടുന്ന ബ്രാൻഡ് മദ്യം നൽകാനായിരുന്നില്ല. എത്തിച്ച സ്റ്റോക്ക് ബിവറേജസ് ഷോപ്പിന്റെ സോഫ്റ്റ് വെയർ അപ്ലോഡ് ചെയ്യാൻ സാധിക്കാതെ പോയതാണ് പ്രതിസന്ധിയ്ക്ക് ഇടയാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം നാഗമ്പടം ബിവറേജിനു മുന്നിൽ രാവിലെ മുതൽ തന്നെ വൻ തിരക്കാണ് ഇതു മൂലം അനുഭവപ്പെടുന്നത്. സാധാരണക്കാരായ ഉപഭോക്താക്കൾ ബിവറേജിനു മുന്നിൽ എത്തി മണിക്കൂറുകളോളം ക്യൂ നിന്ന ശേഷമാണ് തങ്ങൾ ആവശ്യപ്പെടുന്ന ബ്രാൻഡുകൾ ഷോപ്പിലുണ്ടെങ്കിലും നൽകാനാവില്ലെന്ന് അറിയുന്നത്. ഇതോടെ പ്രതിസന്ധി അതിരൂക്ഷമായി. പലരും അസഭ്യവർഷത്തിനും ജീവനക്കാരെ കയ്യേറ്റം ചെയ്യുന്നതിലേയ്ക്കും വരെ കാര്യങ്ങൾ എത്തി. എന്നാൽ, ഈ സാഹചര്യത്തിലും ഇതുവരെയും പ്രശ്‌നം സമ്പൂർണമായും പരിഹരിക്കാൻ സാധിച്ചിട്ടില്ല.

സോഫ്റ്റ്് വെയറിന്റെ തകരാറാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്ന് ബിവറേജസ് വെയർഹൗസ് ജില്ലാ മാനേജർ ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു. നാലു മണിയോടെ തന്നെ പ്രതിസന്ധി പരിഹരിച്ചു. മദ്യവിതരണം പഴയ തോതിൽ തന്നെ പൂർവ സ്ഥിതിയിലായെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.