മൂന്ന് ഹിസ്ബുള്ള കമാൻഡർമാരെ വധിച്ചതായി ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ഗ്രൂപ്പിന്റെ തെക്കൻ കമാൻഡിലെ അൽഹാജ് അബ്ബാസ് സലാമ, കമ്മ്യൂണിക്കേഷൻസ് വിദഗ്ധൻ റദ്ജ അബ്ബാസ് അവാച്ചെ, അഹ്മദ് അലി ഹുസൈൻ എന്നിവരുമുണ്ട്. വ്യോമാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു.
തെക്കൻ ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ ഇന്റലിജൻസ് ആസ്ഥാനത്ത് ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിലാണോ ഇവർ കൊല്ലപ്പെട്ടതെന്നത് സൈന്യം വ്യക്തമാക്കിയിട്ടില്ല. ഹിസ്ബുള്ളയും പ്രതികരിച്ചില്ല. ഞായറാഴ്ച പുലർച്ചെ, ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശത്തുള്ള ഹരത് ഹ്രെയ്ക്ക് ലക്ഷ്യമാക്കി രണ്ട് ഇസ്രായേലി ആക്രമണങ്ങളുണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബഹ്മാൻ ഹോസ്പിറ്റലിനടുത്തുള്ള റെസിഡൻഷ്യൽ കെട്ടിടത്തിൽ റോക്കറ്റുകൾ പതിച്ചു. ലെബനൻ പട്ടണമായ തായ്ബെയിലും ഖിയാം നഗരത്തിനടുത്തുള്ള പ്രദേശത്തും ഇസ്രായേൽ വീണ്ടും ആക്രമണം നടത്തി. ഇസ്രയേൽ അധിനിവേശം ചെയ്ത് കൈവശം വെക്കുന്ന ഷെബാ ഫാമുകൾ ലക്ഷ്യമാക്കി ഹിസ്ബുള്ള എട്ട് റോക്കറ്റുകളും വിക്ഷേപിച്ചിട്ടുണ്ട്.