തിരുവല്ല: വിദേശത്ത് പോകാൻ പേര് തടസമായതോടെ വൈദ്യത്തിലേയ്ക്കു തിരിഞ്ഞ ഭഗവൽസിംങ് നാട്ടിലുണ്ടാക്കിയിരുന്നത് നല്ല പേര്. വർഷങ്ങൾക്കു മുൻപ് സൗദിയിലേയ്ക്കു പോകുന്നതിനായി ഇദ്ദേഹം പാസ്‌പോർട്ട് എടുത്തിരുന്നു. എന്നാൽ, ഈ പാസ്‌പോർട്ടിലെ പേര് ഭഗവൽസിംങ് എന്നായതോടെ വിദേശയാത്ര മുടങ്ങി. പേരിലുള്ള പ്രശ്‌നം മൂലം വിസ നിഷേധിച്ചതോടെയാണ് ഇദ്ദേഹത്തിന്റെ വിദേശയാത്ര മുടങ്ങിയത്. തുടർന്നാണ് ഇദ്ദേഹം പാരമ്പര്യമായി ലഭിച്ച വൈദ്യവുമായി വീട്ടിൽ തന്നെ കഴിയുകയായിരുന്നു. രാത്രിയിലും പകലുമില്ലാതെ ഈ വീട്ടിലേയ്ക്ക് ആളുകൾ എത്തിയിരുന്നു. അത്രത്തോളം പ്രശ്‌സ്തനായിരുന്നു ഇദ്ദേഹത്തിന്റെ വൈദ്യം നാട്ടിൽ.
വിവാഹശേഷം ഭാര്യ ലൈലയും ഭഗവത്സിംങിനെ വൈദ്യത്തിൽ സഹായിക്കാൻ കൂടി. അടുത്തിടെ പ്രദേശത്ത് അത്രപരിചയമില്ലാത്ത ആൾ ഭഗവൽസിംങിന്റെ വീട്ടിൽ എത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. ഇയാളോട് ഇവിടെ എത്തിന് എന്തിയതാണ് എന്നു നാട്ടുകാർ ചോദിച്ചെങ്കിലും ചികിത്സയ്ക്കായാണ് എത്തിയതെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, നരബലിയുടെ ക്രൂരമായ വിവരം പുറത്ത് വരുമ്പോഴാണ് കേരളത്തിൽ നടന്നത് നരബലിയാണ് എന്ന വിവരം ലഭിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാട്ടിലെ അറിയപ്പെടുന്ന ഇടത് പ്രവർത്തകനായിരുന്നു ഭഗവത്സിംങ്. നാട്ടുകാർക്കെല്ലാം ഇദ്ദേഹം വേണ്ടപ്പെട്ടവനായിരുന്നു. ആര് എന്ത് സഹായം ആവശ്യപ്പെട്ട് എത്തിയാലും ഭഗവത്സിംങ് ചെയ്യുമായിരുന്നുവെന്നും നാട്ടുകാർ ഓർമ്മിച്ചെടുക്കുന്നു. സോഷ്യൽ മീഡിയയിലും ഇദ്ദേഹം സജീവമായിരുന്നു. ഹൈകു കവിതകളും കുറിപ്പുകളും ഇദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഇടത് പ്രൊഫൈലുകളെ സജീവമായി പിൻതുടരുന്നതിനും ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഇത് അടക്കമുള്ള കാര്യങ്ങളിൽ നാട്ടുകാർക്കിടയിൽ സജീവ ശ്രദ്ധയാണ് ഇദ്ദേഹം നേടിയെത്തിയിരുന്നത്. എന്നാൽ, ക്രൂരമായ കൊലപാതക വിവരം പുറത്ത് വന്നതോടെ ഇപ്പോൾ നാട്ടുകാരും ഭയന്നിരിക്കുകയാണ്.