ന്യൂഡല്‍ഹി: ആഗോള പ്രാധാന്യമുള്ള ഡോക്യുമെന്ററി പൈതൃകം സംരക്ഷിക്കുന്ന യുനെസ്‌കോയുടെ മെമ്മറി ഓഫ് ദി വേള്‍ഡ് രജിസ്റ്ററില്‍ ഇടംനേടി ശ്രീമദ് ഭഗവദ്ഗീതയും ഭരത് മുനിയുടെ നാട്യശാസ്ത്രവും.ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിനുള്ള ചരിത്രപരമായ അംഗീകാരമായാണ് ഈ നീക്കത്തെ കാണുന്നത്. ലോകമെമ്ബാടുമുള്ള ഓരോ ഇന്ത്യക്കാരനും ഇത് അഭിമാനകരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു.
ലോകമെമ്ബാടുമുള്ള ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ നിമിഷം! യുനെസ്‌കോയുടെ ലോക മെമ്മറി രജിസ്റ്ററില്‍ ഗീതയും നാട്യശാസ്ത്രവും ഉള്‍പ്പെടുത്തുന്നത് നമ്മുടെ കാലാതീതമായ ജ്ഞാനത്തിനും സമ്ബന്നമായ സംസ്‌കാരത്തിനും ലഭിച്ച ആഗോള അംഗീകാരമാണ്. ഭഗവദ്ഗീതയും നാട്യശാസ്ത്രവും നൂറ്റാണ്ടുകളായി നാഗരികതയെ പരിപോഷിപ്പിച്ചിട്ടുണ്ട്. അവയുടെ ഉള്‍ക്കാഴ്ചകള്‍ ലോകത്തെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുനെസ്‌കോയുടെ മെമ്മറി ഓഫ് ദി വേള്‍ഡ് രജിസ്റ്റര്‍ തലമുറകളായി പ്രധാനപ്പെട്ട ചരിത്ര ഗ്രന്ഥങ്ങള്‍, കൈയെഴുത്തുപ്രതികള്‍, രേഖകള്‍ എന്നിവയെ അംഗീകരിക്കുന്നു. ആഗോള പ്രാധാന്യമുള്ള ഡോക്യുമെന്ററി പൈതൃകം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള യുനെസ്‌കോയുടെ മെമ്മറി ഓഫ് ദി വേള്‍ഡ് രജിസ്റ്ററില്‍ ഇന്ത്യയ്ക്ക് നിലവില്‍ 14 എന്‍ട്രികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.