ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിന് പിന്നാലെ ചൂണ്ടച്ചേരി സർവ്വീസ് സഹകരണ ബാങ്കിലും കേരള കോൺഗ്രസ് ( എം)ന് തിരിച്ചടി

ഭരണങ്ങാനം: യുഡിഎഫ്  അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതോടെ ബാങ്ക് ഭരണവും മാണി ഗ്രൂപ്പിന് നഷ്ടമായി.മാണി ഗ്രൂപ്പ്  പ്രതിനിധിയായ ജോണി വടക്കേമുളഞ്ഞനാലാണ് പ്രസിഡണ്ട് പദവിയിൽ നിന്നും പുറത്തായത്. കേരള കോൺഗ്രസ്(എം) കുടി ഉൾപ്പട്ടിരുന്ന യുഡിഎഫ്  മുനണിയായിടാരുന്നു കഴിഞ്ഞ ഇലക്ഷനിൽ മൽസരിച്ചത്. ആദ്യ ടേം പ്രസിഡണ്ട് സ്ഥാനം കേരള കോൺഗ്രസ് ( എം )നായിരുന്നു.

എന്നാൽ മാണി ഗ്രൂപ്പ് മുന്നണി മാറിയതോടെ യുഡിഎഫ്  പ്രതിപക്ഷത്തായി. കോൺഗ്രസ്  6 കേരള കോൺഗ്രസ്(എം)6 സ്വന്തന്ത്രൻ 1 എന്നിങ്ങനെയാണ് 13 അംഗ ബാങ്കിലെ കക്ഷി നില സ്വതന്ത്ര അംഗത്തിൻ്റെ കൂടെ പിന്തുണ ലഭിച്ചതോടെ യുഡിഫ്ൻ്റെ അംഗബലം 7 ആയി വർധിച്ചു.ഒരു  അംഗം അയ്യോഗ്യനായതോടെ കേരള കോൺകേസിൻ്റെ അംഗസംഖ്യ 5 യി കുറയുകയും ചെയ്തു. ഏഴ് ഭരണസമിതി അംഗങ്ങൾ അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്തു.

Advertisements

ബാങ്ക് ഭരണം കൂടി നഷ്ടപെട്ടതോടെ ഭരണങ്ങാനം പഞ്ചായത്തിൽ കേരള കോൺഗ്രസിന്   ഒരിടത്തും അധ്യക്ഷ, ഉപാധ്യക്ഷ പദവികൾ ഇല്ലാതായതായി യുഡിഎഫ്  ചെയർമാൻ  ടോമിഫ്രാൻസിസ് പൊരിയത്ത് പറഞ്ഞു. ധനകാര്യ സ്ഥാപനത്തിൻ്റെ സർവ്വതോന മുഖമായ വികസനത്തിന് യുഡിഎഫ്  നേതൃത്വത്തിലുള്ള ഭരണസമിതി മുൻകൈയ്യെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസിലെ വിൽഫി മൈക്കിളാണ് ബാങ്കിൻ്റെ വൈസ് പ്രസിഡണ്ട്. രണ്ടാഴ്ച മുൻപാണ് ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ കേരള കോൺഗ്രസ്(എം ) പ്രതിനിധിയായിരുന്ന വൈസ് പ്രസിഡണ്ട് ജോസുകുട്ടി അമ്പലമറ്റത്തിനെ യുഡിഫ് അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.