ഡല്‍ഹി : ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി. ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ എംപി ധീരജ് സാഹുവിന്റെ വസതികളിലും ഓഫീസുകളിലും നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു പ്രതികരണം.രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപിയുടെ ദേശീയ വിവര സാങ്കേതിക വകുപ്പിന്റെ ചുമതലയുള്ള അമിത് മാളവ്യ രംഗത്തെത്തി.
“രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ കള്ളന്മാരെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു യാത്രയായിരുന്നു. കോണ്‍ഗ്രസാണ് അഴിമതിയുടെ കേന്ദ്രം. ഝാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് രാജ്യസഭാ എംപി ധീരജ് സാഹുവിന്റെ ഓഫീസില്‍ നിന്ന് കണ്ടെടുത്ത ഏകദേശം 300 കോടി രൂപ ഇതിന്റെ തെളിവാണ്”: അമിത് മാളവ്യ എക്സില്‍ കുറിച്ചു.