മൂലവട്ടം : ഭരതനാട്ട്യത്തിൽ ഹസ്ഥമുദ്രകൾ മുഴുവനും പറയുകയും അവതരിപ്പിക്കുകയും ചെയ്തു ഇന്ത്യ ബുക്ക് ഓഫ് റെക്കോഡും ഇന്റർനാഷണൽ കിഡ്സ് ഐക്കൺ അവാർഡും നേടിയ രണ്ടര വയസുള്ള ധ്വനി മുകേഷിനെ യൂത്ത് കോൺഗ്രസ് മൂലവട്ടം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. യൂത്ത് കോൺഗ്രസ് നാട്ടകം മണ്ഡലം പ്രസിഡന്റ് വിനിത അന്ന തോമസ് ആദ്യക്ഷത നിർവഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ മറിയപ്പള്ളിയും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിനീഷ് ബെന്നിയും ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു. കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി, രഞ്ജിഷ് (ഉണ്ണി തിരുമേനി) പൊന്നാടാ അണിയിച്ചു ക്യാഷ് അവാർഡും നൽകി. മഹിളാ കോൺഗ്രസ് ജില്ലാ ട്രെഷറർ രഞ്ചു പ്രാശാന്ത്, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ദീപു, സെബിൻ, സാമൂവൽ, റഫീക്ക്, വിമൽജിത്ത്, ആഷിഷ്, ടോബി, സാൻജോസ്, അലക്സ്, 31 ആം വാർഡ് പ്രസിഡന്റ് മധു നെല്ലിപ്പുഴ, സെക്രട്ടറി അനിൽകുമാർ, സജു ഗോപാലകൃഷ്ണൻ, ചന്ദ്രബാബു, പ്രശാന്ത് എന്നിവർ പങ്കെടുത്തു.