ഭസ്മക്കുളത്തിലെ സ്‌നാനത്തിനായി ഭക്തര്‍ ഇനിയും കാത്തിരിക്കേണ്ടിവരും; വെള്ളം നിറയ്ക്കുന്നത് നിര്‍ത്തിവച്ച് അധികൃതര്‍

ശബരിമല : കോവിഡ് കാരണം നിര്‍ത്തിവെച്ച പമ്പാസ്‌നാനവും പരമ്പരാഗത പാതയിലൂടെയുള്ള യാത്രയും പുനഃസ്ഥാപിച്ചെങ്കിലും ഭസ്മക്കുളത്തിലെ സ്‌നാനത്തിനായി ഭക്തര്‍ ഇനിയും കാത്തിരിക്കേണ്ടിവരും.ചെറിയ സ്ഥലത്തുള്ള സ്‌നാനം കോവിഡ് ഭീതി മുഴുവനായും അകലുന്നതിനുമുമ്പ് അനുവദിക്കുന്നത് സുരക്ഷിതമാവില്ലെന്ന ആശങ്കയാണ് അധികൃതരെ ഭസ്മക്കുളം തുറന്ന് കൊടുക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. തീര്‍ഥാടകര്‍ക്ക് സ്‌നാനത്തിനായി വെള്ളം നിറയ്ക്കുന്നത് അധികൃതര്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു.

Advertisements

ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചുതുടങ്ങിയെങ്കിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പമ്പയിലും ഭസ്മക്കുളത്തിലും സ്‌നാനം അനുവദിച്ചില്ല. ഭസ്മം കലര്‍ന്ന വെള്ളം എന്ന അര്‍ഥത്തിലാണ് ഭസ്മക്കുളം എന്ന പേരില്‍ അറിയപ്പെട്ടത്. നേരത്തെയുള്ള സ്ഥലത്തുനിന്ന് മാറ്റിയതാണ് ഇപ്പോഴത്തെ ഭസ്മക്കുളം. സന്നിധാനത്തിന് പുറകിലായി സ്ഥിതിചെയ്യുന്ന ഭസ്മക്കുളത്തില്‍ ഭക്തര്‍ക്ക് മുങ്ങിക്കുളിക്കാനായി വെള്ളം പമ്പ് ചെയ്ത് നിറയ്ക്കുകയാണ് പതിവ്.

Hot Topics

Related Articles