അപരിചിതനായ അയല്‍ സംസ്ഥാനക്കാരനെ സ്വന്തം മകനായാണ് കേരളം സ്വീകരിച്ചത് ; കേരളം ഇന്നെന്റെ സ്വന്തം നാടാണ് ; ചീഫ് ജസ്റ്റിസ് എസ് വി എൻ ഭട്ടി

കൊച്ചി : സമ്മിശ്ര വികാരത്തോടെ കേരളത്തിലെത്തിയ തന്നെ ഈ നാട് രണ്ടുകൈയും നീട്ടി സ്വീകരിച്ചെന്ന് സുപ്രീംകോടതി ജഡ്‌ജിയായി നിയമിതനായ ചീഫ് ജസ്റ്റിസ് എസ്.വി.എൻ.ഭട്ടി. അപരിചിതനായ അയല്‍ സംസ്ഥാനക്കാരനെ സ്വന്തം മകനായാണ് കേരളം സ്വീകരിച്ചത്. കേരളം ഇന്നെന്റെ സ്വന്തം നാടാണ്. തൊഴില്‍പരമായും വ്യക്തിപരമായും കേരളത്തോട് ഏറെ കടപ്പാടുണ്ട്.

Advertisements

ഇവിടുത്തെ ജനങ്ങളോടും തനിക്കു നന്ദിയും കടപ്പാടുമുണ്ടെന്നും ജസ്റ്റിസ് ഭട്ടി പറഞ്ഞു.
യാത്രയയപ്പിന്‍റെ ഭാഗമായി ഹൈകോടതിയില്‍ നല്‍കിയ ഫുള്‍ കോര്‍ട്ട് റഫറൻസില്‍ മറുപടി പറയുകയായിരുന്നു ചീഫ് ജസ്റ്റിസ്.
ആന്ധ്ര ഹൈകോടതിയില്‍നിന്ന് 2019ലാണ് ജസ്റ്റിസ് ഭട്ടി കേരള ഹൈകോടതി ജഡ്‌ജിയായി എത്തിയത്. മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ വിരമിച്ചതോടെ ജസ്റ്റിസ് ഭട്ടിയെ ചീഫ് ജസ്റ്റിസായി നിയമിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ പദവിയില്‍ 40 ദിവസം മാത്രമാണ് ജസ്റ്റിസ് ഭട്ടി സേവനമനുഷ്ഠിച്ചത്. ഹൈകോടതിയിലെ ഒന്നാം കോടതിയില്‍ നടന്ന ഫുള്‍ കോര്‍ട്ട് റഫറൻസില്‍ ഹൈകോടതിയിലെ സീനിയര്‍ ജഡ്‌ജിയായ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്, അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്‌ണക്കുറുപ്പ്, കേരള ഹൈകോടതി അഭിഭാഷക അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ. എസ്. ബിജു എന്നിവര്‍ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.