ചാന്നാനിക്കാട് : വയോജനങ്ങളുടെ മാനസിക ശാരീരിക ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി പനച്ചിക്കാട് ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് വയോജനങ്ങൾക്കായി കായികമേള സംഘടിപ്പിച്ചു. ചാന്നാനിക്കാട് വയോജന വേദി, കുഴിമറ്റം കാരുണ്യ വയോജനവേദി എന്നിവയുടെ സഹകരണത്തോടെ മഹാത്മജി മെമ്മോറിയൽ ലൈബ്രറിയുടെ പാണ്ഡവർ കുളത്തെ ഹാളിലും മൈതാനത്തുമായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ ഉദ്ഘാടനം ചെയ്തു. 60 വയസുകാർ മുതൽ 90 വയസുകാർ വരെ മത്സരത്തിൽ പങ്കെടുത്തു.
പനച്ചിക്കാട് എഫ് എച്ച് സി യിലെ ഹെൽത്ത് സൂപ്പർവൈസർ ജോസി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു , ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ ജീനാ ജേക്കബ് , ബ്ലോക്ക് പഞ്ചായത്തംഗം രജനി അനിൽ, ഗ്രാമ പഞ്ചായത്തംഗം എൻ കെ കേശവൻ , ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് മോൻ കെ ജി ,ചാന്നാനിക്കാട് വയോജനവേദിയുടെ പ്രസിഡന്റ് ഡോ.റ്റി എൻ പരമേശ്വരക്കുറുപ്പ് , സെക്രട്ടറി സി കെ മോഹനൻ , കാരുണ്യവയോജന വേദിയുടെ പ്രസിഡന്റ് സണ്ണി ഏബ്രഹാം , പി പി നാണപ്പൻ , ഭൂവനേശ്വരിയമ്മ, പബ്ലിക്ക് ഹെൽത്ത് നേഴ്സ് രമാദേവി തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയിമാത്യു സമ്മാനദാനം നിർവ്വഹിച്ചു.