വിവരാവകാശ നിയമ ഭേദഗതിക്കെതിരെ നിവേദനം നൽകി. ഈരാറ്റുപേട്ട: ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ നാഴികക്കല്ലായ വിവരാവകാശ നിയമം ജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമല്ലാതാ ക്കാൻ ഭേദഗതി ചെയ്യുന്നതിനുള്ള ഗവൺമെന്റിന്റെ നീക്കത്തിനെതിരെ ആന്റോ ആൻറണി എം.പിയ്ക്ക് വിവരാവകാശ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നിവേദനം നൽകി. ഡേറ്റാ പ്രൊട്ടക്ഷൻ നിയമത്തിന്റെ പേരിലാണ് വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത്. വിവരാവകാശ നിയമം സംരക്ഷിക്കാൻ ലോക്സഭയിൽ ആവശ്യപ്പെടുമെന്ന് അദ്ദേഹം നിവേദ ക സംഘത്തിന് ഉറപ്പ് നൽകി. വി.എം അബ്ദുള്ളാ ഖാൻ, ടോമിച്ചൻ ഐക്കര, ജോർജ് സെബാസ്റ്റ്യൻ പാറയ്ക്കൽ, അഡ്വ. ജോർജുകുട്ടി കടപ്ലാക്കൽ എന്നിവരാണ് വിവരാവകാശ കൂട്ടായ്മയ്ക്കു വേണ്ടി നിവേദനം നൽകിയത്.