വർണ്ണക്കൂട്ടം’85പൂർവ്വ വിദ്യാർത്ഥി സംഗംമം നടത്തി

ആലുവ: നൂറ്റി പതിനഞ്ച് വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള തെക്കേ വാഴക്കുളം ഗവ: ഹൈസ്ക്കൂളിലെ 1985 എസ് എസ് എൽ സി ബാച്ചിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഒത്തു ചേർന്നു “വർണ്ണക്കൂട്ടം’
85″ എന്ന പേരിൽ മെയ് 18-നു പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. വിദ്യാർത്ഥികൾക്ക് വെളിച്ചം പകർന്നു നല്കി വെളിച്ചം മങ്ങി തുടങ്ങിയ അധ്യപക ശ്രേഷ്ഠരെ വിളിച്ചു വരുത്തി പൊന്നാടയണിയിച്ച്,സ്നേഹ സമ്മാനങ്ങൾ നല്കി ആദരിക്കുകയുണ്ടായി. ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച യോഗം കാശ്മീരിലെ തീവ്രവാദി ആക്രമണത്തിൽ മരണപ്പെട്ടവർക്കും , വിട പറഞ്ഞു പോയ സഹപാഠികൾക്കും , ഗുരുവര്യൻമാർക്കും ആദരാജ്ഞലി അർപ്പിച്ചു.

Advertisements

85 ബാച്ചിലെ വിദ്യാർത്ഥിയും വായക്കുളം പഞ്ചായത്ത് മെമ്പറുമായ തമ്പി കുര്യക്കോസ് അദ്ധ്യക്ഷത വഹിച്ചു. എ.കെ മനോജ് സ്വാഗതം ആശംസിച്ചു. ജമാൽ എ.എം പൂർവ്വ വിദ്യാർത്ഥി സംഗമത്തിൻ്റെ പ്രസക്തിയെ ക്കുറിച്ച് സംസ്സാരിച്ചു. വിദ്യാഭ്യാസ , സാമൂഹിക ,സേവന രംഗത്ത് വിജക്ഷണരായ ഡോ. എ.ജി. പ്രകാശ് പ്രിൻസിപ്പാൾ (വിദ്യാഭ്യാസം) ഡോ. ജമാൽ.എ.എം ലൈബ്രേറിയൻ (സാമൂഹ്യ പ്രവർത്തനം) ടി.എ. ഇബ്രാഹിം കുട്ടി ജോയിൻ്റ് ആർ.ടി.ഒ (സേവന മേഖല). കെ എ ശ്രീകുമാർ എസ്.ഐ.ഓഫ് പോലീസ് (രക്ഷാപ്രവർത്തനം) എന്നി സഹപാഠികളെ അനുമോദിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജയസുധ ,പി.കെ. അബ്ദുൾ റസാഖ്, ഇ.പി.സിയാദ്,ഷംസുദീൻ, അക്ബർ ഒ.എസ്. സിന്ധുബാലൻ .സീനത്ത് ,നാദിർഷാ എം.എം. അഷറഫ് എന്നിവർ പ്രസംഗിച്ചു. വർണ്ണക്കൂട്ടം’85 ൻ്റെ എക്സിക്യൂട്ടിവ് കമ്മറ്റി രൂപീകരിച്ചു.അദ്ധ്യാപക വിദ്യാർത്ഥി ഇൻ്ററാക്ഷൻ, ഗ്രൂപ്പ് ഫോട്ടോ ,സ്നേഹവിരുന്ന് ,കൾച്ചറൽ പ്രോഗ്രം എന്നിവയും സംഘടിപ്പിച്ചു. ശ്രീ.കെ.വി ജേക്കബ് കൃതജ്ഞത രേഖപ്പെടുത്തി

Hot Topics

Related Articles