തിരുവനന്തപുരം: കലാകാരന്മാർക്ക് ബിജെപിയിൽ പ്രവർത്തിക്കാനാവില്ലെന്ന സിനിമാ താരം ഭീമൻ രഘുവിന്റെ ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. രാജ്യത്തെമ്പാടുമുള്ള കലാകാരന്മാർ ബിജെപിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. അഞ്ചെട്ടു കൊല്ലമായി ഭീമൻ രഘു ബിജെിയുടെ ഭാഗമായിരുന്നില്ല. ഇടയ്ക്ക് കോൺഗ്രസിൽ പോയിരുന്നതായി കേട്ടിരുന്നു. ഇതു സംബന്ധിച്ചു പത്രത്തിൽ ചിത്രവും വാർത്തയും കണ്ടിരുന്നതാണ്. എന്നാൽ, നിലവിലുള്ള ആരോപണം എന്താണ് എന്നറിയില്ല. കേരളത്തിൽ നിരവധി കലാകാരന്മാർ അടക്കം ബിജെപിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കാലങ്ങിൽ ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ഇഎംഎസ് നമ്പൂതിരിപ്പാട് പറഞ്ഞ വിഷയങ്ങൾ ഇ.എംഎസിന്റെ മരണത്തോടെ കുഴിച്ച് മൂടേണ്ടതാണ് എന്നാണ് സിപിഎം നിലപാട് എന്നു വ്യക്തമാക്കണം. ഇ.എംഎസിന്റെയും എം.വി ഗോവിന്ദന്റെയും നിലപാടുകളിലെ വൈരുദ്ധ്യം സംബന്ധിച്ചു വ്യക്തമാക്കണമെന്നു അദ്ദേഹം പറഞ്ഞു.