14 മണിക്കൂര്‍ ജോലി; രാസവസ്തുക്കളേറ്റ് കൈകള്‍ പൊള്ളി; ഒടുവില്‍ ബാലവേലയ്‌ക്കിരയായ നിന്ന് 58 കുട്ടികള്‍ക്ക് മോചനം

ഭോപ്പാല്‍: മധ്യപ്രദേശിലെ മദ്യ നിർമാണ ശാലയില്‍ നിന്ന് ബാലവേലയ്‌ക്കിരയായ 58 കുട്ടികളെ രക്ഷപ്പെടുത്തി ബാലാവകാശ കമ്മീഷൻ.റയ്‌സൻ ജില്ലയില്‍ പ്രവർത്തിക്കുന്ന മദ്യ നിർമാണ ശാലയില്‍ നിന്നാണ് 39 ആണ്‍കുട്ടികളെയും 19 പെണ്‍കുട്ടികളെയും ബാലവകാശ കമ്മീഷൻ രക്ഷപ്പെടുത്തിയത്. ബച്ച്‌പൻ ബച്ചാവോ ആന്തോളൻ സംഘടനയില്‍ പ്രവർത്തിക്കുന്നവരും ബാലാവകാശ കമ്മീഷനും സംയുക്തമായി നടത്തിയ പരിശോധനയില്‍ 58 കുട്ടികളെ കണ്ടെത്തുകയായിരുന്നു.

Advertisements

മദ്യ നിർമാണ ശാലയില്‍ കുട്ടികള്‍ ജോലിക്കെത്തുന്നുണ്ടെന്ന് ബാലാവകാശ കമ്മീഷന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കമ്ബനിയില്‍ 58 കുട്ടികളുണ്ടെന്നും ഇവരെ 12 മണിക്കൂർ മുതല്‍ 14 മണിക്കൂർ വരെ ജോലിയെടുപ്പിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതോടെ കമ്ബനിക്കെതിരെ നടപടിയെടുത്ത് കുട്ടികളെ മോചിപ്പിക്കുകയായിരുന്നു. മദ്യം നിർമിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ തട്ടി കുട്ടികളുടെ കൈകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തില്‍ പ്രതികരിച്ച്‌ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും രംഗത്തെത്തി. ബാലവേല നടത്തിയ കമ്ബനിയുടെ ഉടമയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്നും കുട്ടികള്‍ സുരക്ഷിതരാണെന്നും മോഹൻ യാദവ് എക്‌സില്‍ കുറിച്ചു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Hot Topics

Related Articles