ന്യൂസ് ഡെസ്ക് : താൻ ബിജെപിയില്‍ ചേരുമെന്ന സിപിഎമ്മിന്റെ പ്രചാരണം പിതാവിനോടുള്ള പകയാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ.
ജീവിച്ചിരുന്നപ്പോള്‍ അപവാദം പറഞ്ഞ് കൊല്ലാതെ കൊന്നു. മരിച്ചിട്ടും അദ്ദേഹത്തെ ആക്ഷേപിക്കാന്‍ ശ്രമിക്കുന്ന സിപിഎം കേരളത്തോട് മാപ്പ് പറയണമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. പിതാവിന്റെ കല്ലറയില്‍ നിന്ന് ജയ്ശ്രീറാം വിളി കേള്‍ക്കുന്നു എന്ന് സിപിഎം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹത്തിന്റെ കല്ലറയെ പോലും അപമാനിക്കുകയാണ് ചെയ്യുന്നതെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുന്‍ മുഖ്യമന്ത്രിമാരായ കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ബിജെപിയില്‍ പോയപ്പോള്‍ സിപിഎം നേതാക്കളെ അപമാനിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് അങ്ങനെ ചെയ്യില്ല. ബിജെപി എന്ന വിചാരം ഒരിക്കല്‍ പോലും ഉണ്ടായിട്ടില്ലല്ലെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.