മോസ്കോ: യുക്രൈനിലേക്ക് സൈന്യത്തെ അയയ്ക്കില്ലെന്നും നാറ്റോ അംഗരാജ്യങ്ങളെ പിന്തുണയ്ക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. വ്യക്തികള്‍ക്കും ഉപരോധം ബാധകമാണ്. സോവിയറ്റ് യൂണിയന്റെ പുനഃസ്ഥാപനമാണ് പുടിന്റെ ലക്ഷ്യം. നാല് റഷ്യന്‍ ബാങ്കുകള്‍ക്ക് കൂടി അമേരിക്കയില്‍ ഉപരോധം ഏര്‍പ്പെടുത്തിയെന്നും ബൈഡന് വ്യക്തമാക്കി. റഷ്യയിലേക്കുള്ള കയറ്റുമതിയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യയ്ക്കെതിരായ ഉപരോധത്തിന് ജി-7 രാജ്യങ്ങള്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ജി-7 രാഷ്ട്ത്തലവന്മാരുമായി സംസാരിച്ചെന്നും ബ്രിട്ടണും കാനഡയും റഷ്യയിലേക്കുള്ള കയറ്റുമതി അവസാനിപ്പിച്ചുവെന്നും ബൈഡന് അറിയിച്ചു.
ഉപരോധം കടുപ്പിക്കുന്ന നടപടികള്‍ സ്വീകരിച്ച് റഷ്യയുടെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുന്ന നീക്കങ്ങള്‍ ഉണ്ടാകും. അമേരിക്കയിലുള്ള റഷ്യന്‍ സമ്പത്തുകള്‍ മരവിപ്പിക്കും. പ്രകോപനമോ ന്യായീകരണണോ ആവശ്യമില്ലാത്ത യുക്രെയ്നിലെ ജനങ്ങള്‍ക്ക് നേരെ റഷ്യന്‍ സൈന്യം ക്രൂരമായ ആക്രമണം ആണ് ആരംഭിച്ചത്. ഇതൊരു ആസൂത്രിത ആക്രമണമാണ്. വ്ളാഡിമിര്‍ പുടിന് മാസങ്ങളായി ആസൂത്രണം ചെയ്ത യുദ്ധമാണിതെന്നും ബൈഡന് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റഷ്യയ്ക്കെതിരെ കടുത്ത ഉപരോധ നടപടികളും ജോ ബൈഡന് പ്രഖ്യാപിച്ചു. ഉപരോധം കടുപ്പിക്കുന്ന നടപടികള്‍ സ്വീകരിച്ച് റഷ്യയുടെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുന്ന നീക്കങ്ങള്‍ ഉണ്ടാകും. റഷ്യയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. പുടിന് യുദ്ധം തെരഞ്ഞെടുക്കരുതായിരുന്നുവെന്നും നയതന്ത്ര പരിഹാരം തള്ളിയത് റഷ്യയാണെന്നും ബൈഡന് കുറ്റപ്പെടുത്തി.