ന്യൂസ് ഡെസ്ക് : ബിഗ് ബോസില്‍ പങ്കെടുത്തതോടെ ജീവിതം മാറിയ ഒരുപാട് പേരുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് നടനും മോഡലുമായ ഷിയാസ് കരീം.മോഡലിംഗിലൂടെ മുൻപ് ശ്രദ്ധനേടിയിട്ടുള്ള ഷിയാസ് ബിഗ് ബോസില്‍ എത്തിയതോടെ താരമായി മാറുകയായിരുന്നു. തുടര്‍ന്നാണ് സിനിമയില്‍ നിന്നും അവസരങ്ങള്‍ ലഭിക്കുന്നത്. ഇന്ന് സ്റ്റാര്‍ മാജിക് ഷോയിലൂടെ ടെലിവിഷനിലും സജീവ സാന്നിധ്യമാണ് ഷിയാസ്. ഫിറ്റ്നസ് കാര്യത്തിലൊക്കെ ശ്രദ്ധാലുവായ ഷിയാസിന് സോഷ്യല്‍ മീഡിയയിലൊക്കെ നിരവധി ആരാധകരാണ് ഉള്ളത്.
ഇപ്പോഴിതാ ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് ഷിയാസ്. വിവാഹിതനാകാൻ ഒരുങ്ങുകയാണ് താരം. ഡോക്ടറായ രഹനയാണ് വധു. ഷിയാസിനെ ടാഗ് ചെയ്ത് വധു രഹന പങ്കുവച്ച ചിത്രങ്ങളില്‍ നിന്നാണ് ഷിയാസിന്റെ വിവാഹനിശ്ചയ വാര്‍ത്ത എല്ലാവരും അറിഞ്ഞത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിട്ടായിരുന്നു ചടങ്ങ് എന്നാണ് വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നന്നേക്കുമായുള്ള ഞങ്ങളുടെ തുടക്കം. സ്നേഹവും ചിരിയുമായി സന്തോഷകരമായൊരു തുടക്കം എന്ന ക്യാപ്ഷനോടെയാണ് രഹന ചിത്രം പങ്കുവച്ചത്. അതീവ സന്തോഷത്തോടെ കുടുംബത്തോടൊപ്പം ചിരിച്ച് നില്ക്കുന്ന ഷിയാസിനെ ഫോട്ടോയില്‍ കാണാം. നിരവധി പേരാണ് പോസ്റ്റിന് താഴെ ഷിയാസിനും രഹനയ്ക്കും ആശംസകള്‍ നേര്‍ന്ന് എത്തുന്നത്. വിവാഹ നിശ്ചയം അറിയിക്കാത്തതിന്റെ വിഷമം പങ്കുവച്ചും നിരവധിപേര്‍ കമന്റ് ചെയ്യുന്നുണ്ട്.