മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനമാണ് ഇന്ന് സഭയില്‍ നടന്നത്. ഈ പ്രഖ്യാപനത്തില്‍ ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങള്‍ക്കാണ് ബജറ്റില്‍ പ്രത്യേക പരിഗണന ലഭിച്ചത്. ബിഹാറും ആന്ധാപ്രദേശുമാണ് ഇന്നത്തെ ബജറ്റില്‍ പ്രത്യേക പരിഗണന ലഭിച്ച സംസ്ഥാനങ്ങള്‍. ബിഹാറിന് പുതിയ വിമാനത്താവളം, മെഡിക്കല്‍ കോളേജ് എന്നിവ അനുവദിച്ചു. റോഡ്, എക്സ്പ്രെസ് ഹൈവേ എന്നിവയും ബിഹാറിന് ലഭിച്ചു. ഹൈവേ വികസനത്തിന് മാത്രമായി 26,000 കോടിയാണ് അനുവദിച്ചിരിക്കുന്നത്. പ്രളയത്തിനു സഹായമായി 11,500കോടിയും അനുവദിച്ചു. ഈ ബജറ്റിൽ ആന്ധ്രാ പ്രദേശിനും പ്രത്യേക പരിഗണന ലഭിച്ചു. 15,000കോടിയുടെ പാക്കേജാണ് ആന്ധ്രയ്ക്ക് അനുവദിച്ചത്.
Advertisements