കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; മരിച്ചത് മാഞ്ഞൂർ സ്വദേശിയായ യുവാവ്

ഏറ്റുമാനൂർ: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാഞ്ഞൂർ ഇരവിമംഗലം കപ്പലുമാക്കൂട്ടത്തിൽ വീട്ടിൽ കുടലിംഗം മകൻ മായകൃഷ്ണൻ (45) ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകുന്നേരം 5.15 ഓടെ ഏറ്റുമാനൂർ മാതാ ആശുപത്രി സമീപമായിരുന്നു അപകടം.

Advertisements

കോട്ടയം ഭാഗത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്ക് വരികയായിരുന്ന മായകൃഷ്ണന്റെ ബൈക്കിൽ എതിർ ദിശയിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ മായ കൃഷ്ണൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച പുലർച്ചെ 5.15 ഓടെ മരിക്കുകയായിരുന്നു. ഏറ്റുമാനൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Hot Topics

Related Articles