കാണക്കാരി : കാണക്കാരിയിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചു ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതര പരിക്ക്. കാണക്കാരി പാറപ്പുറത്ത് രഞ്ജിത്ത് രാജു (21)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ കാണക്കാരി ജംഗ്ഷന് സമീപമായിരുന്നു അപകടം.
കാണക്കാരി ജംഗ്ഷൻ സമീപം നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദ്യുത പോസ്റ്റിൽ ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ രഞ്ജിത്തിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രഞ്ജിത്ത് രാജുവിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സഹയാത്രികന് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇയാളും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുറവിങ്ങാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.