കോട്ടയം: സംക്രാന്തിയിൽ നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. എന്നാൽ, അപകടത്തിൽ മമരിച്ച കാൽനടയാത്രക്കാരനെ തിരിച്ചറിയാൻ ഇനിയും സാധിച്ചിട്ടില്ല. ഫെബ്രുവരി ഒന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.50 ന് എം.സി റോഡിൽ സംക്രാന്തിയിലുണ്ടായ അപകടത്തിലാണ് കാൽനടയാത്രക്കാരന് പരിക്കേറ്റത്.
സംക്രാന്തി ജംഗ്ഷനിൽ വച്ച് നിയന്ത്രണം വിട്ട ബൈക്ക് ഇദ്ദേഹത്തെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അറുപതോളം വയസ് പ്രായം തോന്നിയ കാൽനടയാത്രക്കാരനെയാണ് ബൈക്ക് ഇടിച്ചു വീഴ്ത്തിയത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, മരണം സംഭവിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏകദേശം 60 വയസാണ് ഇദ്ദേഹത്തിന് പ്രായം തോന്നുന്നത്. ഇദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇദ്ദേഹത്തെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഗാന്ധിനഗർ പൊലീസ് സ്‌റ്റേഷനിൽ അരിയിക്കുക. ഫോൺ – 0481 2597210, 9497947157.