വാഴൂർ : ബൈക്കിന്റെ സ്റ്റാൻഡ് റോഡിൽ തട്ടി മറിഞ്ഞ് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് ദാരുണാന്ത്യം. മുസ്ലിം യൂത്ത് ലീഗ് വാഴൂർ പഞ്ചായത്ത് സെക്രട്ടറിയും ചാമംപതാൽ ജംഗ്ഷനിലെ മൊബൈൽ ഷോപ്പ് ഉടമയുമായ നാസർ സൈനുദ്ധീനാ (31) ണ് അപകടത്തിൽ മരിച്ചത്. ബൈക്കിന്റെ സ്റ്റാൻഡ് എടുക്കാതെ ഓടിച്ച് വന്ന സൈനുദീന്റെ ബൈക്ക് , ഇതേ സ്റ്റാൻഡ് റോഡിൽ തട്ടി മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് റോഡിൽ തലയടിച്ച് വീണ നാസർ തല്‍ക്ഷണം മരിച്ചു.
ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെ വാഴൂർ ചാമംപതാൽ ജംഗ്ഷനിലായിരുന്നു അപകടം. ചാമംപതാൽ ജംഗ്ഷനിൽ മൊബൈൽ സ്ഥാപനം നടത്തുകയാണ് നാസർ. സ്ഥാപനത്തിലേയ്ക്ക് രാവിലെ ബൈക്കിലാണ് ഇദേഹം ദിവസവും പോകുന്നത്. പതിവ് പോലെ ശനിയാഴ്ച രാവിലെ ഷോപ്പിലേയ്ക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം. റോഡിൽ സ്റ്റാൻഡ് തട്ടി ബൈക്ക് മറിയുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റോഡിൽ തലയടിച്ച് അബോധാവസ്ഥയിൽ കിടന്ന നാസറിനെ ആശുപത്രിയിൽ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മുസ്ലിം ലീഗ് സീനിയർ നേതാവ് സൈനുദ്ധീൻ കരോട്ടമുറിയിലിന്റെ മകനാണ് നാസർ.